എസ്‌ഐസി ഈസ്റ്റേൺ പ്രോവിൻസ് ഖുർആൻ മുസാബഖ 2021 അവസാനിച്ചു<br>
ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹനം, സംയമനം, സംസ്കരണം എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്നുവരുന്ന ത്രൈമാസ കാംപയിനിന്റെ ഭാഗമായി വിവിധ സെൻട്രൽ കമ്മിറ്റികളിൽ നിന്നുള്ള മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു ഖുർആൻ മുസാബഖാ 2021 ന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു മാസങ്ങളിലായി ഏരിയ, സെൻട്രൽ തലം മുതൽ തുടങ്ങിയ മത്സരങ്ങളിൽ സബ്ജൂ നിയർ, ജൂനിയർ, സീനിയർ, ജനറൽ, ഉലമ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരായ മത്സരാർഥികളിയിരുന്നു ഗ്രാൻഡ് ഫിനാലെ മത്സരങ്ങളിൽ പങ്കെടുത്തത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ അരങ്ങേറിയ മത്സരങ്ങളിൽ സഊദി അറേബിയയിലും നാട്ടിൽ അവധിക്കുപോയ വിദ്യാർത്ഥികളും യഥാസമയം മത്സരങ്ങളിൽ പങ്കാളികളായി.
സമാപന പരിപാടി എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുള്ള തങ്ങൾ അൽ ഹൈദ്രോസി ഉദ്ഘാടനം ചെയ്തു. നിർവഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റാഫി ഹുദവി അധ്യക്ഷത വഹിച്ചു. ഹബീബ് തങ്ങൾ ദുആക്ക് നേതൃത്വം നൽകി. ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി മാഹീൻ വിഴിഞ്ഞം, വർക്കിംഗ് സെക്രട്ടറി അഷ്‌റഫ് അശ്‌റഫി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ടാലെന്റ്സ് വിങ് കൺവീനർ നൗഷാദ് കെ എസ് പുരം സ്വാഗതവും നിർവഹിച്ചു .
മത്സര വിജയികൾ: സബ്ജൂനിയർ - ഖിറാഅത്ത്, മുഹമ്മദ് ഇഹ്‌സാൻ- ദമാം (ഒന്നാം സ്ഥാനം), ആത്തിഫ് റഹ്മാൻ - ദമാം (രണ്ടാം സ്ഥാനം), ഹാദി റുഷ്ദാൻ- അൽഖോബാർ (മൂന്നാം സ്ഥാനം), ജൂനിയർ - ഖിറാഅത്ത്, മുഹമ്മദ് കൈഫ് - ദമാം (ഒന്നാം സ്ഥാനം), മുഹമ്മദ് മിദ്‌ലാജ് – ദമാം (രണ്ടാം സ്ഥാനം), മാസിൻ മുഹമ്മദ് - ജുബൈൽ (മൂന്നാം സ്ഥാനം), ജൂനിയർ- ബാങ്ക്, മുഹമ്മദ് മിദ്‌ലാജ് – ദമാം,(ഒന്നാം സ്ഥാനം), മാസിൻ മുഹമ്മദ് - ജുബൈൽ (രണ്ടാം സ്ഥാനം), യാസീൻ - അൽഖോബാർ (മൂന്നാം സ്ഥാനം), സീനിയര്‍-ഖിറാഅത്ത്, മുഹമ്മദ് ബിൻഷാദ് – ദമാം (ഒന്നാം സ്ഥാനം), ഖാലിദ് - ദമാം (രണ്ടാം സ്ഥാനം), ഷഹീൻ - ദമാം (മൂന്നാം സ്ഥാനം), സീനിയര്‍- ബാങ്ക്, മുഹമ്മദ് ബിൻഷാദ് – ദമാം (ഒന്നാം സ്ഥാനം),
ഖാലിദ് - ദമാം (രണ്ടാം സ്ഥാനം),ജനറല്‍-ഖിറാഅത്ത്, ഫൈസൽ ഇരിക്കൂർ - ദമാം (ഒന്നാം സ്ഥാനം),അബ്ദുൽ ഹമീദ് ആലുവ-ജുബൈൽ (രണ്ടാം സ്ഥാനം)
മുഹമ്മദ് വി ടി - അൽഖോബാർ (മൂന്നാം സ്ഥാനം), ജനറല്‍ - ബാങ്ക്, ഫൈസൽ ഇരിക്കൂർ - ദമാം (ഒന്നാം സ്ഥാനം) ഹൻഷാദ് - ജുബൈൽ (രണ്ടാം സ്ഥാനം), ഫാസിൽ അബ്ബാസ് - ജുബൈൽ, മുത്തലിബ് - ഖോബാർ (മൂന്നാം സ്ഥാനം), ജനറല്‍ - പ്രഭാഷണം ഫൈസൽ ഇരിക്കൂർ - ദമാം, (ഒന്നാം സ്ഥാനം), മുഹമ്മദ് വിടി ഖോബാർ (രണ്ടാം സ്ഥാനം) മൊയ്‌തീൻ കെ വി – ദമാം (മൂന്നാം സ്ഥാനം), ഉലമ വിഭാഗം- ഖിറാഅത് & പ്രഭാഷണം, ഉമർ അലി ഹസനി, ദമാം (ഒന്നാം സ്ഥാനം) കരസ്ഥമാക്കി.
എസ്‌ഐസി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ ഉപവിഭാഗമായ ടാലെന്റ്സ് വിങ്ങിന്റെ ചുമതലയിൽ നടന്ന ഖുർആൻ മുസാബഖ പരിപാടി ഷംസുദ്ദിൻ വടക്കാഞ്ചേരി, മൂസാ അസ്അദി, ഷജീർ അസ്അദി, ഇല്യാസ് തുഖ്ബ, എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സലിം നിസാമി, മുഹ്‌സിൻ ഹുദവി, റഫീഖ് ഹുദവി ഖത്തർ, ഉമർ ഫൈസി, ഹാരിസ് മാസ്റ്റർ എന്നിവർ വിധികർത്താക്കൾ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."