ഡല്‍ഹി മദ്യനയ അഴിമതി: കവിതയെ 9 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും, നിയമസഭാ കൗണ്‍സില്‍ അംഗവുമായ കെ. കവിതയെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം കവിതയെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു. മാര്‍ച്ച് 16ന് വീണ്ടും ഹാജരാകാന്‍ ഇ ഡി നിര്‍ദേശിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി ഒന്‍പതാം തീയതി ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചില അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന് കവിത ഇ ഡിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരമാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്.
ഇ ഡി നടപടിയുടെ പശ്ചാത്തലത്തില്‍ തെലങ്കാനയിലെ മന്ത്രിമാര്‍ കവിതയുടെ വസതിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."