HOME
DETAILS

കൊച്ചിയില്‍ നാഥനില്ലാത്ത അവസ്ഥ, ജനങ്ങള്‍ പരിഭ്രാന്തരാണ്; മാലിന്യം കത്തിച്ചതിനെ കുറിച്ച് ഇതുവരെ അന്വേഷിച്ചില്ലെന്നും പ്രതിപക്ഷ നേതാവ്

  
backup
March 12 2023 | 07:03 AM

keralam-vd-satheeshan-responce-in-brhmapuram-issue2023

കൊച്ചി: ബ്രഹ്മപുരം പ്ലാന്റ് തീപിടുത്തത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്ലാന്റില്‍ മാലിന്യങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതേ കുറിച്ച് ഇതുവരെ അേന്വഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'തീ അണക്കാന്‍ ആദ്യ ദിവസം ഉണ്ടായിരുന്ന പ്ലാന്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠനങ്ങള്‍ ഇല്ല. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണ്. മാലിന്യം കത്തിച്ചതിനെ കുറിച്ച് ഇതുവരെ അന്വേഷിച്ചില്ല. കുറ്റക്കാര്‍ക്ക് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുകയാണ്' സതീശന്‍ കുറ്റപ്പെടുത്തി.

'കൊച്ചിയില്‍ നാഥനില്ലാത്ത അവസ്ഥ, ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രി തന്നെ സ്ഥലത്തേക്ക് പോയത്, ജനങ്ങള്‍ പരിഭ്രാന്തരാണ്. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീണ്ടും കൊണ്ടുപോകുന്നുണ്ട്'. അവിടെ വീണ്ടും മാലിന്യക്കുന്ന് സൃഷ്ടിക്കുകയാണെന്നും ചാനലിനോട് പറഞ്ഞു.

അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 110 ഏക്കറില്‍ പടര്‍ന്ന് പിടിച്ച തീയുടെ 90 ശതമാനവും അണയ്ക്കാനായെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. രണ്ട് ദിവസത്തിനകം പുകയ്ക്കും പരിഹാരം കാണനാകുമെന്നാണ് പ്രതീക്ഷ. വീണ്ടും തീ പടരാനുള്ള സാധ്യതകളും അഗ്‌നിശമന സേന പരിശോധിക്കുന്നുണ്ട്. ബ്രഹ്മപുരത്ത് സേവ് കൊച്ചിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്. #KOCHICANTBREATH എന്ന ഹാഷ്ടാകുമായാണ് പ്രതിഷേധിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago