യു.എസിൽ മുസ്‌ലിംകൾക്ക് നേരെയുള്ള ആക്രമണങ്ങൾ 9 ശതമാനം കൂടിയതായി റിപ്പോർട്ട്
വാഷിങ്ടൺ
അമേരിക്കയിൽ മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ ഒമ്പത് ശതമാനം കൂടിയതായി റിപ്പോർട്ട്. കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‌ലാമിക് റിലേഷൻസ് (സി.എ.ഐ.ആർ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇസ്‌ലാംഭീതി യു.എസിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് 'ഇപ്പോഴും സംശയം: ഘടനാപരമായ ഇസ്‌ലാംപേടിയുടെ ആഘാതം' എന്ന പേരിലുള്ള റിപ്പോർട്ട് പുറത്തുവിട്ട് സി.എ.ഐ.ആർ ഡയരക്ടർ നിഷാദ് ആവാദ് പറഞ്ഞു.
കഴിഞ്ഞവർഷം ഇസ്‌ലാംപേടിയുമായി ബന്ധപ്പെട്ട 6.720 പരാതികളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റം സംബന്ധിച്ച പ്രശ്‌നങ്ങൾ, യാത്രയ്ക്കിടെയുള്ള വിവേചനങ്ങൾ, നിയമപാലകരിൽനിന്നും പ്രാദേശിക ഭരണകൂടങ്ങളിൽനിന്നുമുള്ള മോശം ഇടപെടലുകൾ, വിദ്വേഷവും ഏകപക്ഷീയവുമായ സംഭവങ്ങൾ, കസ്റ്റഡി അവകാശങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലാണ് പരാതികൾ ലഭിച്ചത്.
ഡൊണാൾഡ് ട്രംപിൻ്റെ ഭരണകാലത്ത് യു.എസിൽ ഇസ്‌ലാംപേടിയുമായി ബന്ധപ്പെട്ട പരാതികളും സംഭവങ്ങളും കൂടിയതായി പ്യു റിസർച്ച് സെന്റർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."