റമദാനില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം കുറച്ച് യു.എ.ഇ
ദുബൈ: റമദാന്‍ മാസത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു. യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ സാധാരണ ദിവസത്തില്‍ എട്ട് മണിക്കൂറോ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂറോ ആണ് ജോലി ചെയ്യുന്നത്. ഇത് ദിവസത്തില്‍ ആറ് മണിക്കൂറായോ അല്ലെങ്കില്‍ ആഴ്ചയില്‍ 36 മണിക്കൂറായോ കുറയും.
ജോലിയുടെ ആവശ്യകതകള്‍ക്കും സ്വഭാവത്തിനും അനുസരിച്ച് കമ്പനികള്‍ക്ക് റമദാന്‍ ദിവസങ്ങളില്‍ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളില്‍നിന്ന ഫ്‌ലെക്‌സിബിള്‍, റിമോട്ട് വര്‍ക്ക് പാറ്റേണുകള്‍ സ്വീകരിക്കാവുന്നതുമാണ്.അധികമായി എടുക്കുന്ന ജോലി ഓവര്‍ടൈം ട്യൂട്ടിയായി കണക്കാക്കി കമ്പനികള്‍ തൊഴിലാളികള്‍ക്ക് അധിക വേതനം നല്‍കേണ്ടിവരും.
അതേസമയം റമദാന്‍ മാസത്തിലെ യുഎഇ യിലെ സ്‌കൂളുകളുടെ പ്രവര്‍ത്തിസമയം പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്‌കൂളുകളുടെ നിയന്ത്രണ ചുമതലയുള്ള ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട് പ്രതിദിന അധ്യയന സമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടാത്ത തരത്തില്‍ സ്‌കൂളുകള്‍ക്ക് സമയം ക്രമീകരിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. ചില സ്‌കൂളുകള്‍ ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ 12.45 വരെയും വെള്ളിയാഴ്ച പതിവ് സ്‌കൂള്‍ സമയവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."