HOME
DETAILS
MAL
രാജ്യത്തെ കൊവിഡ് വ്യാപനത്തിന് മത-രാഷ്ട്രീയ കൂടിച്ചേരലുകള്‍ കാരണമായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന
backup
May 13 2021 | 03:05 AM
യു.എന്‍: ഇന്ത്യയിലെ കൊവിഡ് 19 വേഗത്തില്‍ വ്യാപിക്കാന്‍ രാഷ്ട്രീയ മത പരിപാടികള്‍ കാരണമായിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ കൊവിഡ് ഭീഷണി അവലോകനം ചെയ്ത ശേഷമാണ് ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സാമൂഹിക അകലം പാലിക്കാതെ മതചടങ്ങുകളിലും രാഷ്ട്രീയ പരിപാടികളിലും വന്‍തോതില്‍ ആളുകള്‍ തടിച്ചുകൂടിയത് രോഗവ്യാപനത്തിന് കാരണമായെന്ന് ലോകാരോഗ്യസംഘടന നിരീക്ഷിച്ചു.
ബി.1.617 വൈറസ് വകഭേദം 2020 ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നു സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചത് കൊറോണവൈറസ് വകഭേദങ്ങള്‍ വേഗത്തില്‍ സംഭവിച്ചതും കാരണമായി. തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ആകെ കോവിഡ് രോഗികളില്‍ 95 ശതമാനവും ഇന്ത്യയിലാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."