HOME
DETAILS

സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന്; കെ.റെയില്‍ അധികൃതര്‍ പങ്കെടുക്കില്ല

  
backup
May 04, 2022 | 3:59 AM

alternative-debate-on-silver-line-today

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയക്ക് 1.30 വരെ പാണക്കാട് ഹാളിലാണ് പരിപാടി. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തില്‍ കെ റെയില്‍ എംഡി പങ്കെടുക്കില്ലെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ കെ റെയിലിന്റെ വിശദീകരണം സംവാദത്തില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഏപ്രില്‍ 28 ന് നടന്ന സില്‍വര്‍ ലൈന്‍ സംവാദം വിജയകരമായ സാഹചര്യത്തില്‍ ഇനി ബദല്‍ സംവാദം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ വാദം ഉയര്‍ത്തിയാണ് കെ. റെയില്‍ എം.ഡി പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. എന്നാല്‍ ബദല്‍ സംവാദമല്ല ചര്‍ച്ചകളാണ് നടക്കുന്നത് എന്ന് ജനകീയ പ്രതിരോധ സമിതി പറയുന്നു.

എംജി രാധാകൃഷ്ണന്‍ മോഡറേറ്ററാകുന്ന സംവാദത്തില്‍ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കും. ഇരുവരും കെ റെയില്‍ സംവാദത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. സില്‍വര്‍ ലൈനിനെതിരെ വാദിക്കാന്‍ ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരുമുണ്ടാകും. സില്‍വര്‍ ലൈനിനുവേണ്ടി വാദിക്കാന്‍ ഔദ്യോഗിക സംവാദത്തില്‍ പങ്കെടുത്ത കുഞ്ചറിയ പി ഐസക്, എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരും ബദല്‍ സംവാദത്തിനെത്തും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ...' പൊതുവേദിയില്‍ വീണ്ടും സുരേഷ്‌ഗോപിയുടെ അധിക്ഷേപ പരാമര്‍ശം

Kerala
  •  13 hours ago
No Image

'എന്റെ കാലുകള്‍ എനിക്ക് മുന്‍പേ സ്വര്‍ഗത്തിലേക്ക് പോയതാണ്' കുരുന്ന് ജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞ ഗസ്സ

International
  •  14 hours ago
No Image

പാചകക്കാരനും ഡ്രൈവറും നൂറിലേറെ കേസുകളിൽ സാക്ഷികൾ! പൊലിസിന്റെ 'സാക്ഷി നാടകം' പൊളിഞ്ഞു; പ്രതിക്കൂട്ടിൽ ഉദ്യോഗസ്ഥർ

crime
  •  14 hours ago
No Image

അതിജീവിതയുടെ മൊഴിയെടുക്കാന്‍ എസ്.ഐ.ടി; ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാതെ രാഹുല്‍

Kerala
  •  15 hours ago
No Image

ഗസ്സയില്‍ ഈ ശൈത്യകാലത്ത് ഹൈപ്പോഥെര്‍മിയ ബാധിച്ച് മരിച്ചത് 6 കുഞ്ഞുങ്ങള്‍-യൂനിസെഫ്  

International
  •  14 hours ago
No Image

ട്വന്റി-20യോ അതോ ടെസ്റ്റോ? ബിഗ് ബാഷിൽ നാണംകെട്ട് റിസ്വാനും ബാബറും; വിക്കറ്റ് ബാക്കിയുണ്ടായിട്ടും 'പുറത്താക്കി' നായകൻ

Cricket
  •  15 hours ago
No Image

ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ സൗജന്യ സ്റ്റാര്‍ലിങ്ക് വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്

International
  •  16 hours ago
No Image

മെസിക്ക് സൗദി ക്ലബ്ബ് വിലയിട്ടത് 12,000 കോടി രൂപ..! എന്നിട്ടും മനസ്സ് തുറക്കാതെ സൂപ്പര്‍ താരം

Saudi-arabia
  •  16 hours ago
No Image

വാജി വാഹനവും അന്വേഷണ പരിധിയില്‍; തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതില്‍ കൂടുതല്‍ പരിശോധന നടത്താന്‍ എസ്.ഐ.ടി

Kerala
  •  16 hours ago
No Image

സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇറാനിലെ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് ട്രംപ്; സഹായം വരുന്നുണ്ടെന്ന് സന്ദേശം 

International
  •  16 hours ago