പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയം പുനരാരംഭിച്ചു
തിരുവനന്തപുരം
അധ്യാപകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെ തുടർന്ന് തടസപ്പെട്ട പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയം പുനരാരംഭിച്ചു. പുതുതായി പ്രസിദ്ധീകരിച്ച ഉത്തരസൂചിക അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം നടത്തുന്നത്. ഇതിനകം ഒന്നാം മൂല്യനിർണയം പൂർത്തിയാക്കിയ 28,000 ഉത്തരക്കടലാസുകൾ പരിഷ്‌കരിച്ച ഉത്തരസൂചികയുടെ അടിസ്ഥാനത്തിൽ വീണ്ടും മൂല്യനിർണയം നടത്തും.
12 ഹയർ സെക്കൻഡറി അധ്യാപകരും സയൻസ് വിഷയത്തിൽ ഗവേഷണബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും ഉൾപ്പെട്ട അംഗ വിദഗ്ധ സമിതിയാണ് പുതുക്കിയ ഉത്തരസൂചിക തയാറാക്കിയത്. പ്ലസ് ടു പരീക്ഷാ ഫലം വേഗത്തിൽ പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതിനിടെയാണ് കെമിസ്ട്രി മൂല്യനിർണയം കല്ലുകടിയായെത്തിയത്.
ഉത്തരസൂചികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗംഅധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിക്കുകയായിരുന്നു. എങ്കിലും മൂല്യനിർണയം കൃത്യസമയം തന്നെ പൂർത്തിയാക്കുമെന്നും വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ ആശങ്ക വേണ്ടന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."