HOME
DETAILS
MAL
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
backup
May 05 2022 | 04:05 AM
പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പട്ടാമ്പി സ്വദേശി സാജിദാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
കഴിഞ്ഞ ദിവസം കേസില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയെയും സഹായികളായ അബ്ദുള്‍ നാസര്‍, ഹനീഫ, കാജാ ഹുസൈന്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെ പേര് വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിരുന്നില്ല. മറ്റുപ്രതികളെ ബൈക്കുകള്‍ പൊളിച്ചു മാറ്റിയ ഓങ്ങല്ലൂരിലെ വര്‍ക്ക് ഷോപ്പില്‍ തെളിവെടുപ്പിനായി കൊണ്ടുപോവുകയും ചെയ്തിരുന്നു. തെളിവെടുപ്പില്‍ പൊളിച്ചു മാറ്റിയ ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റ് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."