HOME
DETAILS
MAL
ഓട്ടിസം ബാധിച്ച കുട്ടിക്ക് ക്രൂര പീഡനം; പിതാവിനെതിരേ വധശ്രമത്തിന് കേസ്
backup
May 15 2021 | 07:05 AM
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ മൃഗീയമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവിന്റെ പേരില്‍ പൊലിസ് വധശ്രമത്തിനു കേസെടുത്തു. മട്ടാഞ്ചേരിയിലെ ചെറളായിക്കടവിലെ സുധീറിന്റേ പേരിലാണ് പൊലിസ് വധശ്രമത്തിനു കേസെടുത്തത്. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെയും തലകീഴായി നിര്‍ത്തിയതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയായിരുന്നു പൊലീസിന്റെ ഇടപെടല്‍.
ഇയാള്‍ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്ന് ഭാര്യ മൊഴി നല്കി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കുട്ടിയുടെ അമ്മ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അവരുടെ മൊഴിതന്നെയാണ് സുധീറിന് കുരുക്കായതും. ഇപ്പോള്‍ 18 വയസ് പ്രായമുള്ള കുട്ടിയെ വളരെക്കാലമായി ഇയാള്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ് വീട്ടമ്മയുടെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."