ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; പ്രളയകാലത്തെ രക്ഷകന്‍ ജൈസല്‍ അറസ്റ്റില്‍
താനൂര്‍: പ്രളയകാലത്ത് പൊതുജന ശ്രദ്ധനേടി ഹീറോആയ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജൈസലിനെ പൊലിസ് അറസ്റ്റ് ചെയ്തു. മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ചായിരുന്നു ജൈസലില്‍ ജനശ്രദ്ധനേടിയത്.
താനൂര്‍ ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് നടപടി. ഐപിസി 385 പ്രകാരമാണ് കേസെടുത്തത്. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കും.
2021 ഏപ്രില്‍ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കാറില്‍ ഇരിക്കുകയായിരുന്നവരെ സമീപിച്ച് ചിത്രങ്ങള്‍ എടുക്കുകയും ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കൈയില്‍ പണമില്ലാതിരുന്നതിനാല്‍ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍ പേ വഴി 5000 രൂപ നല്‍കിയ ശേഷമാണ് യുവതിയെയും യുവാവിനെയും പോകാന്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."