സഞ്ജിത്ത് വധം സി.ബി.ഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തള്ളി
പാലക്കാട്: സഞ്ജിത്ത് വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തള്ളി. പൊലിസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി വിശദീകരിച്ചു. ജസ്റ്റിസ് കെ ഹരിപാല്‍ ആണ് കേസ് പരിഗണിച്ചത്.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അര്‍ഷികയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കൊലപാതകത്തിന് പിന്നില്‍ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേയ്ക്കടക്കം വ്യാപിപ്പിക്കേണ്ടതിനാല്‍ കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.
എന്നാല്‍ കേസ് സിബിഐയ്ക്ക് നല്‍കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കഴിഞ്ഞ നവംബര്‍ 15 നാണ് ബൈക്കില്‍ ഭാര്യയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം കേസില്‍ ഇതുവരെ 21 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."