സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാറുണ്ടെന്ന് പറയുന്നത് കാപട്യം; വി.ഡി സതീശനെതിരെ മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അത്തരത്തിലുള്ള ഒരാള്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് സ്ത്രീകള്‍ അതിക്രമത്തിനിരയാകുന്നത് ചൂണ്ടിക്കാട്ടി ഉന്നയിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സഭയില്‍ ഭരണ-പ്രതിപക്ഷ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ വീണയുടെ പ്രതികരണം.
ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി വീണാ ജോര്‍ജ് നേരത്തെ രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ് സ്ത്രീകള്‍ക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണ്! പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയില്‍ കണ്ടത് .സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."