ബ്രഹ്മപുരത്ത് മരുമകന്റെ ഇടപെടല്‍, ടോണി ചമ്മണിയുടെ ആരോപണത്തില്‍ മാനനഷ്ടക്കേസ് നല്‍കി വൈക്കം വിശ്വന്‍
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടത്തത്തില്‍ മുന്‍ മേയര്‍ ടോണി ചമ്മണി തന്റെ മരുമകനെതിരേ ഉന്നയിച്ച ആരോപണത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സി.പി.എം മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍. വൈക്കം വിശ്വന്റെ മരുമകന്‍ ബ്രഹ്മപുരത്ത് ബയോമൈനിങ് കരാര്‍ ലഭിക്കാന്‍ ഇടപെട്ടെന്നായിരുന്നു ആരോപണം.
അതേസമയം ആരോപണങ്ങള്‍ക്ക് പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ടോണി ചമ്മണി സത്യവിരുദ്ധമായ സംഗതി മനഃപൂര്‍വം പ്രചരിപ്പിച്ചുവെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
വ്യാജ പ്രചാരണങ്ങള്‍ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ പശ്ചാത്തലത്തിലാണ് കേസ് ഫയല്‍ ചെയ്തത്. അതേസമയം ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന് കരാര്‍ ഏറ്റെടുത്ത സോണ്‍ട കമ്പനിയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന മറ്റൊരു ആരോപണവുമായി ടോണി ചമ്മണി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
2019 ല്‍ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സോണ്‍ട കമ്പനിയുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് നിയമവിരുദ്ധമായാണെന്നും ടോണി ചമ്മണി ആരോപിച്ചു. കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. മെയ് എട്ട് മുതല്‍ 12 വരെയാണ് ചര്‍ച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14ന് സിംഗിള്‍ ടെന്‍ഡര്‍ വഴി മൂന്ന് കോര്‍പ്പറേഷനുകളുടെ ടെന്‍ഡര്‍ നല്‍കി. ഇത് നിയമാനുസൃതമല്ലെന്നും ടോണി ചമ്മണി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."