തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള പോരാട്ടം; മാധ്യമങ്ങള്‍ രണ്ട് നീതി കാണിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
എറണാകുളം: എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും മാധ്യമങ്ങള്‍ രണ്ട് നീതിയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. എറണാകുളം സി.പി.എമ്മിലെ തര്‍ക്കം കാരണമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്.
എല്ലാദിവസവും തോപ്പുംപടിയിലെ ഒരു വീട്ടില്‍ ചെന്ന് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നു. സി.പി.എമ്മിലെ തര്‍ക്കം ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്തോയെന്നും വി.ഡി സതീശന് ചോദിച്ചു. കോണ്‍ഗ്രസിലാണെങ്കില്‍ ഇപ്പോള്‍ എന്ത് ആഘോഷമായേനെ, യു.ഡി.എഫിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തില്‍ വികസനവാദികളും വികസനവിരുദ്ധരും തമ്മിലാണ് പോരാട്ടം. ഗെയില്‍ പൈപ്പ് ലൈന്‍ ബോംബാണെന്ന് പ്രസംഗിച്ചയാള്‍ ഇന്ന് പിണറായി മന്ത്രിസഭയില്‍ അംഗമാണ്. ആറ് കൊല്ലം കൊണ്ട് മെട്രോ റെയില്‍ നീട്ടാന്‍ പിണറായി സര്‍ക്കാറിന് കഴിഞ്ഞോയെന്നും വികസനത്തിന്റെ പേരിലുള്ള വിനാശം വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും വിഡി സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."