HOME
DETAILS
MAL
ദേശീയ ന്യൂനപക്ഷ അധ്യക്ഷനായി ക്രിസ്ത്യന്‍ സമുദായത്തിലുള്ളവര്‍ വേണം; നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താമരശ്ശേരി ബിഷപ്
backup
May 06 2022 | 13:05 PM
കോഴിക്കോട്: ദേശീയ ന്യൂനപക്ഷ അധ്യക്ഷനായി ക്രിസ്ത്യന്‍ സമുദായത്തിലുള്ള വ്യക്തി വേണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയല്‍. ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണം. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും നദ്ദയോട് ആവശ്യപ്പെട്ടതായി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.
അതേസമയം, ഏകദിന സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കേരളത്തിലെത്തിയത്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ രാജ്യവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രം ഇത് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."