HOME
DETAILS

രാജ്യദ്രോഹക്കുറ്റം: പരിശോധിക്കപ്പെടേണ്ട ഭരണഘടനാ സാധുത

  
backup
May 07 2022 | 03:05 AM

8354653-5-07-may-2022


രാജ്യദ്രോഹക്കേസ് ചുമത്തുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന കേസ് അഞ്ചംഗ ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇതു സംബന്ധിച്ച വാദം ഈ മാസം 10ന് കേൾക്കാനും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലെ ബെഞ്ച് തീരുമാനിച്ചിരിക്കുകയാണ്.


രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് എടുത്തുകളയാൻ പാടില്ലെന്നും നിയമ ദുരുപയോഗം തടയാൻ മാർഗനിർദേശം കൊണ്ടുവരികയാണ് വേണ്ടതെന്നും കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ ബെഞ്ചിന് വിടേണ്ടതുണ്ടോ എന്ന് മൂന്നംഗ ബെഞ്ച് തീരുമാനിക്കുമെന്ന ഉത്തരവ് ഉണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരിക്കും മൂന്നംഗ ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുക.
124 എ വകുപ്പ് നിലനിർത്താനാണ് 1962ൽ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് കേദാർനാഥ് കേസിൽ നിശ്ചയിച്ചത്. എന്നിരിക്കെ മൂന്നംഗങ്ങൾ മാത്രമുള്ള ബെഞ്ച് ഈ കാര്യം പരിഗണിക്കുന്നത് അനൗചിത്യമായിരിക്കുമോ എന്നതായിരിക്കും 10ന് വാദം കേൾക്കുക. രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് എഡിറ്റേഴ്‌സ് ഗിൽഡ്, മുൻ മന്ത്രി അരുൺ ഷൂറി, പീപ്പിൾ യൂനിയൻ ഒാഫ് സിവിൽ ലിബർട്ടീസ്, മാധ്യമപ്രവർത്തകരായ പാട്രിഷ്യ മുകിം, അനുരാധ ഭാസിൻ തുടങ്ങിയവർ ഉൾപ്പെടുന്ന പ്രമുഖരും വിവിധ സംഘടനകളും നൽകിയ ഒരുകൂട്ടം ഹരജികളാണ് സുപ്രിംകോടതിയുടെ മുമ്പിലുള്ളത്.


ഇതിൽ നിലപാട് അറിയിക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ മറുപടി നൽകാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. മറുപടി തയാറായിട്ടുണ്ടെന്നും മറുപടിയിലെ ഉള്ളടക്കം ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്കായി നൽകിയിരിക്കുകയാണെന്നും അതാണ് മറുപടി നൽകാൻ കാലതാമസം നേരിടുന്നതെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ വാദത്തിനെതിരേ പത്ത് മാസം മുമ്പ് ഈ കാര്യത്തിന് നോട്ടിസ് അയച്ചതാണല്ലോ എന്ന് കോടതി പറഞ്ഞു.


രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകൾ കാലഹരണപ്പെട്ടതാണെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിൽ നിന്നും അത് എടുത്തു കളയണമെന്നും നിരവധി പ്രമുഖർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. ബ്രിട്ടിഷുകാർക്കെതിരേ സമരം ചെയ്ത സമരസേനാനികളെ ഒതുക്കാനായിരുന്നു ബ്രിട്ടിഷുകാർ ഇത്തരമൊരു നിയമം കൊണ്ടുവന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇത്തരമൊരു നിയമം ഇപ്പോഴും നിലനിർത്തുന്നത് ഭരണകൂടങ്ങൾ അവർക്ക് ഇഷ്ടമില്ലാത്തവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് ജയിലിലടക്കാനാണ്.
2013 മാർച്ച് നാലിന് ഈ നിയമം എടുത്തുകളയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് സച്ചാർ ലേഖനം എഴുതിയിരുന്നു. ഭരണകൂട ഭീകരതയ്ക്കെതിരേ ശബ്ദിക്കുന്നവർക്കെതിരേ പ്രയോഗിക്കാനും അവരെ നിശബ്ദമാക്കാനുമാണ് 124 എ എന്ന വകുപ്പ് ഇപ്പോഴും നിലനിർത്തുന്നത്.


സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിരവധി അറസ്റ്റുകളാണ് രാജ്യത്ത് നടന്നത്. ഇപ്പോഴും അത് തുടരുന്നുണ്ട്. ഏതു വിമർശനത്തെയും എതിർപ്പുകളെയും 124 എ വകുപ്പിനു കീഴിൽ ഭരണകൂടങ്ങൾക്ക് കൊണ്ടുവരാമെന്നതാണ് ഈ വകുപ്പിന്റെ പ്രത്യേകത. ഈ വകുപ്പ് ദുരുപയോഗം ചെയ്താണ് നിരവധി നിരപരാധികളെ ജയിലിലടച്ചു കൊണ്ടിരിക്കുന്നത്. സർക്കാരുകളോട് എന്തെങ്കിലുമൊക്കെ നീരസം തോന്നുകയാണെങ്കിൽ, അതയാൾ പ്രകടിപ്പിക്കുകയാണെങ്കിൽ ജീവപര്യന്തം ശിക്ഷ വരെ കിട്ടാൻ തക്കവണ്ണമുള്ളതാണ് ഈ വകുപ്പ്. ബ്രിട്ടിഷുകാർ ഉൾപ്പെടുത്തിയ വകുപ്പ് നമ്മുടെ നിയമ സംവിധാനത്തിൽ ഇപ്പോൾ പതിഞ്ഞുകിടക്കുന്നു. ഗാന്ധിജി മുതൽ ആനി ബസന്ത് അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കൾ ഈ നിയമത്തിന്റെ ഇരകളായിട്ടുണ്ട്. 1922ലാണ് മഹാത്മാഗാന്ധി 124 എ വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ടത്.


1950നു ശേഷം പഞ്ചാബ് ഹൈക്കോടതിയും അലഹബാദ് ഹൈക്കോടതിയും 124 എ വകുപ്പിന് പ്രാബല്യമില്ലെന്ന് വിധിച്ചതാണ്. എന്നാൽ, ഈ വിധികളെ 1962ലെ കേദാർനാഥ് കേസിലൂടെ അസാധുവാക്കുകയായിരുന്നു. ഇപ്പോൾ സുപ്രിംകോടതി പരിഗണിക്കുന്ന 124 എ വകുപ്പ് സംബന്ധിച്ച കേസ് കേദാർനാഥ് കേസിലേക്ക് കടക്കാതെ തന്നെ തീർപ്പ് കൽപ്പിക്കാനാകുമെന്ന് ഹരജിക്കാർക്കു വേണ്ടി അവരുടെ അഭിഭാഷകനായ കപിൽ സിബൽ വാദിക്കുകയുണ്ടായി. ആശയപ്രകടനത്തിനുള്ള മൗലികാവകാശത്തിന്മേലാണ് 124 എ വകുപ്പ് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുന്നത്. ഭരണഘടനയുടെ കരട് രേഖയിൽ ഈ രാജ്യദ്രോഹക്കുറ്റത്തെ ഉൾക്കൊള്ളിക്കാനുള്ള ശ്രമം ഉണ്ടായിരുന്നെങ്കിലും ഒടുവിലത് ഉപേക്ഷിക്കുകയായിരുന്നു.


ബ്രിട്ടിഷുകാർ ഉണ്ടാക്കിയ ഇത്തരമൊരു നിയമം സ്വതന്ത്ര ഇന്ത്യയിൽ തുടരുന്നത് അസബന്ധമാണെന്ന് വിലയിരുത്തിയായിരുന്നു അത്തരമൊരു വകുപ്പ് കരട് രേഖയിൽനിന്ന് ഉപേക്ഷിച്ചത്. 1802ൽ തന്നെ അമേരിക്ക ഈ നിയമം എടുത്തുകളഞ്ഞതാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനും ഈ വകുപ്പിനെ കുറിച്ച് കടുത്ത എതിരഭിപ്രായമാണുണ്ടായിരുന്നത്. 1951ൽ തന്നെ അദ്ദേഹം തന്റെ വിയോജിപ്പ് വ്യക്തമാക്കുകയുണ്ടായി. 124 എ വകുപ്പ് അത് അങ്ങേയറ്റം നിഷേധാത്മകവും നിന്ദ്യാർഹവുമാണ്. നടപ്പാക്കാൻ പോകുന്ന ഒരു നിയമ ബോഡിയിലും ഈ വകുപ്പിന് പ്രായോഗികമോ ചരിത്രപരമോ ആയ യാതൊരു പ്രാധാന്യവുമില്ല. എത്രയും വേഗം ഈ വകുപ്പ് ഉപേക്ഷിക്കുന്നുവോ അത്രയും നല്ലതെന്നായിരുന്നു അന്ന് നെഹ്‌റു പറഞ്ഞത്. നെഹ്‌റുവിന്റെ ആ വാക്കുകൾ ഇന്നും പ്രസക്തമാണ്.


ബ്രിട്ടനിൽ ഈ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും എതിരായതിനാൽ റദ്ദാക്കിയിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലും ഈ നിയമം റദ്ദാക്കാനുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നവരെ മനഃപൂർവം ദ്രോഹിക്കാനായി കേന്ദ്രസർക്കാർ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് കോടതിയിൽ ചർച്ചയായത്.


എഴുത്തുകാരി അരുന്ധതി റോയി, സാമൂഹ്യ പ്രവർത്തകൻ ഡോ. ബിനായക് സെൻ, കാർട്ടൂണിസ്റ്റ് അസീം ത്രിവേദി, ജെ.എൻ.യുവിലെ വിദ്യാർഥി യൂനിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാർ, അധ്യാപകൻ എ.ജി നൂറാനി തുടങ്ങി നിരവധി പ്രമുഖരായ എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും പത്രപ്രവർത്തകരുമെല്ലാം കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയ്ക്ക് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago