കൊല്‍ക്കത്തയിലെ ഐ.എ.സി.എസില്‍ ശാസ്ത്ര വിഷയങ്ങളില്‍ ഇന്റഗ്രേറ്റഡ് യുജി, പിജി പ്രവേശനം; അപേക്ഷ മേയ് 13 വരെ
കല്‍പ്പിത സര്‍വകലാശാലയായ കൊല്‍ക്കത്തയിലെ (ജാദവ്പൂര്‍) ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (ഐ.എ.സി.എസ്) ഈ വര്‍ഷം നടത്തുന്ന ഇന്റഗ്രേറ്റഡ്, പി.എച്ച്.ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്‌സ്
മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ സയന്‍സ്- സ്‌കൂള്‍ ഓഫ് അപ്ലൈഡ് ആന്‍ഡ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ്, സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് മെറ്റീരിയല്‍സ് സയന്‍സസ്, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടേഷനല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലാണ് പഠനാവസരം.
അഞ്ച് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ആദ്യ മൂന്ന് സെമസ്റ്റര്‍ ഫൗണ്ടേഷനല്‍ കോഴ്‌സുകളിലാണ് പഠനം. നാലാമത്തെ സെമസ്റ്റര്‍ മുതല്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്ന് മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പഠിക്കാവുന്നതാണ്. ഏഴാമത് സെമസ്റ്റര്‍ മുതല്‍ ഗവേഷണ പഠനത്തിനാണ് പ്രാമുഖ്യം.
ആഗസ്റ്റില്‍ കോഴ്‌സ് ആരംഭിക്കും. ശാസ്ത്ര വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കണ്ടറി/ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അവസരം. ഫൈനല്‍ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ജൂണ്‍ 16ന് ഉച്ചക്ക് ശേഷം 2 മണി മുതല്‍ 5 മണിവരെ ദേശീയ തലത്തില്‍ നടത്തുന് യു.ജി പ്രീ ഇന്റര്‍വ്യൂ സ്‌ക്രീനിങ് ടെസ്റ്റില്‍ (യു.പി.എസ്.ടി-2024) യോഗ്യത നേടണം. ഈ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ വിശദാംശങ്ങള്‍ അടക്കം വിശദമായ പ്രവേശന വിജ്ഞാപനം www.iacs.res.inല്‍ ലഭിക്കും.
1200 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ 500 രൂപ അടച്ചാല്‍ മതി.
മാസ്റ്റേഴ്‌സ്, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്: പി.എച്ച്.ഡി പ്രോഗ്രാം ഇന്‍ സയന്‍സ്.
യോഗ്യത
ബന്ധപ്പെട്ട ശാസ്ത്ര വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം.
ജൂണ്‍ 16ന് ഉച്ചക്ക് ശേഷം രണ്ടു മുതല്‍ അഞ്ച് മണിവരെ ദേശീയതലത്തില്‍ നടത്തുന്ന മാസ്‌റ്റേഴ്‌സ് പ്രീ- ഇന്റര്‍വ്യൂ സ്‌ക്രീനിങ് ടെസ്റ്റില്‍ (എം.പി.എസ്.ടി 2024) യോഗ്യത നേടുന്നവര്‍ക്കാണ് പ്രവേശനം.
ഓരോ സ്‌കൂളിലും 20 പേര്‍ക്കാണ് പ്രവേശനം. പ്രതിമാസം 12000 രൂപ സ്റ്റൈപ്പന്റുണ്ട്. പി.എച്ച്.ഡി പ്രോഗ്രാമിലേക്കും അപേക്ഷിക്കാം.
കോഴ്‌സുകളുടെ വിശദാംശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, കോഴ്‌സ് ഫീസ് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങളും അപ്‌ഡേഷനുകളും www.iacs.res.in ല്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ മേയ് 13 വരെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."