HOME
DETAILS
MAL
ആധാര്‍ ഇനി സ്വയം അപ്‌ഡേറ്റ് ചെയ്യാം; ജൂണ്‍ 14 വരെ സൗജന്യം, ചെയ്യേണ്ടത് ഇത്രമാത്രം
backup
March 18 2023 | 09:03 AM
ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനായി ഇനി അക്ഷയ സെന്ററുകളില്‍ പോയി കാത്തു നില്‍ക്കേണ്ട. ഇനി അപ്‌ഡേഷന്‍ സ്വയം ചെയ്യാം. ജൂണ്‍ 14 വരെ ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി സ്വയം പുതുക്കാം. അതും സൗജന്യമായി . 25 രൂപയെന്ന നിലവിലെ നിരക്കാണ് 3 മാസത്തേക്ക് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ അക്ഷയ സെന്ററുകള്‍ അടക്കമുള്ള കേന്ദ്രങ്ങള്‍ വഴി ചെയ്യുന്നതിനുള്ള 50 രൂപ നിരക്ക് തുടരും.
ആധാറെടുത്ത് 10 വര്‍ഷമായവരെ രേഖകള്‍ പുതുക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പിന്നിലെ ലക്ഷ്യം. തിരിച്ചറിയല്‍ രേഖകള്‍ പുതുക്കുന്നതു നിര്‍ബന്ധമല്ലെങ്കിലും അപ്‌ഡേറ്റ് ചെയ്യാന്‍ യുഐഡിഎഐ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വിവരശേഖരത്തിന്റെ കൃത്യത വര്‍ധിപ്പിക്കുകയാണു ലക്ഷ്യം.
അപ്‌ഡേഷന്‍ എങ്ങനെ?
- myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപിയും നല്‍കി ലോഗിന്‍ ചെയ്യുക.
- Document Update എന്ന ലിങ്ക് തുറന്ന് Next ക്ലിക് ചെയ്ത് മുന്നോട്ടു പോവുക.
- ഡോക്യുമെന്റ് അപ്‌ഡേറ്റ് പേജില്‍ പേര്, ജനനത്തീയതി, വിലാസം എന്നിവ പരിശോധിക്കുക. അപ്ലോഡ് ചെയ്യുന്ന രേഖകളിലും ഇതു തന്നെയാണെങ്കില്‍ മാത്രമേ അംഗീകരിക്കൂ.
- തുടര്‍ന്ന് പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്കു താഴെ കൈവശമുള്ള തിരിച്ചറിയല്‍ രേഖ മെനുവില്‍ നിന്നു തിരഞ്ഞെടുക്കുക.
- പിന്നീട് View details & upload document ക്ലിക്ക് ചെയ്ത് രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യുക. 2 MB വരെയുള്ള ചിത്രമായോ PDF ആയോ രേഖ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."