ഒരു ലക്ഷത്തോളം ആളുകള്‍ക്ക് കൊവിഡ് മുക്തി; സംസ്ഥാനത്താദ്യം
തിരുവനന്തപുരം: രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിലെ 99,651 പേര് രോഗമുക്തി നേടിയത് സംസ്ഥാനത്താദ്യം. ഇത് വലിയ ആശ്വാസമാണ്. രോഗവ്യാപനം കുറഞ്ഞുവരുന്നതായാണ് വിദഗ്ധാഭിപ്രായമെന്നും എന്നാല്‍ ജാഗ്രതതുടരണമെന്നും ഇത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,19,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 9,81,370 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,715 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3630 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം 16,100, കൊല്ലം 3899, പത്തനംതിട്ട 349, ആലപ്പുഴ 6947, കോട്ടയം 3004, ഇടുക്കി 7005, എറണാകുളം 14,900, തൃശൂര്‍ 17,884, പാലക്കാട് 1257, മലപ്പുറം 4050, കോഴിക്കോട് 5724, വയനാട് 6907, കണ്ണൂര്‍ 5722, കാസര്‍ഗോഡ് 5903 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,00,179 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
അതേ സമയം ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 853 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."