ഇസ്റാഈലിന് 735 മില്യണ്‍ ഡോളറിന്റെ ആയുധ കച്ചവടത്തിന് അനുമതി നല്കി വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: ഫലസ്തീനില്‍ ഇസ്റാഈലിന്റെ കൂട്ടക്കുരുതി തുടരുന്നതിനിടെ കൂടുതല്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യാന്‍ അനുമതി നല്കി യു.എസ് വൈറ്റ് ഹൗസ്. 735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്റാഈലിന് വില്‍ക്കാനാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് അനുമതി നല്‍കിയിരിക്കുന്നത്.
ആയുധക്കച്ചവടത്തിനെതിരെ ഡെമോക്രാറ്റ് അംഗങ്ങള്‍ തന്നെ രംഗത്തെത്തി. വെടിനിര്‍ത്തലിന് യാതൊരു സമ്മര്‍ദവും ചെലുത്താതെ, സ്മാര്‍ട്ട് ബോംബുകള്‍ കച്ചവടം നടത്തുന്നതിലൂടെ കൂടുതല്‍ കൂട്ടക്കുരുതി നടത്താന്‍ മാത്രമേ സഹായിക്കൂവെന്ന് ഒരു ഡെമോക്രാറ്റ് അംഗം പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഇസ്റാഈല്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 198 ആയി. ഇതില്‍ 58 ഉം കുട്ടികളാണ്. 1300 ലേറെ ഫലസ്തീനികള്‍ക്ക് പരുക്കേറ്റു.
രണ്ട് കുട്ടികളടക്കം പത്തു പേരുടെ മരണമാണ് ഇസ്റാഈല്‍ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."