'കെ റെയില്‍ സര്‍വ്വേ നിര്‍ത്തി വെച്ചത് പരാജയം ഭയന്ന്; പാവപ്പെട്ടവരെ അടിച്ചിറക്കുന്നത് കണ്ടിട്ട് ജനങ്ങള്‍ എങ്ങിനെ വോട്ട് ചെയ്യും' പി.എം.എ സലാം
തൃക്കാക്കര: തൃക്കാക്കരയില്‍ കെ റെയില്‍ ചര്‍ച്ചയാകരുതെന്ന് സിപിഎമ്മിന് നിര്‍ബന്ധമുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. കിടപ്പാടത്തില്‍ നിന്ന് അടിച്ചിറക്കിയിട്ട് ചര്ച്ചയാക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. പൊലിസിനേയും സി.പി.എം ഗുണ്ടകളേയും ഉപയോഗിച്ച് ആളുകളെ കുടിയിറക്കുന്നു. കെറെയില്‍ കൊണ്ട് ബുദ്ധിമുട്ടുണ്ടാവുമെന്നും പരാജയപ്പെടുമെന്നതും ഉറപ്പാണ്. പാവപ്പെട്ട ജനങ്ങളെ അടിച്ചിറക്കുന്നത് കണ്ടിട്ട് ജനങ്ങള്‍ എല്‍ഡി.എഫിന് എങ്ങിനെ വോട്ടു ചെയ്യും- അദ്ദേഹം ചോദിച്ചു.
കെ റെയില്‍ സര്‍വ്വേ താല്‍ക്കാലികമായി നിര്‍ത്തി വെക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം ജനങ്ങളുടെ എതിര്‍പ്പ് ഭയന്നാണ്. കെ റെയില്‍ പറഞ്ഞാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് അവര്‍ക്കറിയാം. അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോ സഭാ സ്ഥാനാര്‍ത്ഥിയെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല. ജാതി മത വോട്ടുകള്‍ യു.ഡി.എഫ് പറയുന്നില്ല. എല്ലാ വിഭാഗങ്ങളിലും പെട്ട നല്ലസ മനുഷ്യര്‍ യു.ഡി.എഫിന് വോട്ടു ചെയ്യും. സി.പി.എം എന്നും വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്നതാണ് മുസ്ലിം ലീഗിന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്കാരെ തഴഞ്ഞ് എവിടുന്നോ ഒരാളെ കൊണ്ടുവന്ന് സ്ഥാനാര്‍ഥിയാക്കുന്നുവെന്ന് പരിഹസിച്ച അദ്ദേഹം ഇതെന്ത് രാഷ്ട്രീയമാണെന്നും ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."