HOME
DETAILS
MAL
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 3451 ; 40 മരണം
backup
May 08 2022 | 07:05 AM
ന്യൂഡല്‍ഹി: രാജ്യത്ത് 3451 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3,079 പേര് രോഗമുക്തരാകുകയും ചെയ്തു.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20,635 ആയി. 40 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
98.74 ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഡല്‍ഹിയില്‍ 1,407 പേര്‍ക്കും മഹാരാഷ്ട്രയില്‍ 253ഉം, കര്‍ണാടകയില്‍ 171ഉം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കൊവിഡ് മരണങ്ങള് 47 ദശലക്ഷമാണ്. ഇത് രാജ്യത്തിന്റെ ഔദ്യോഗിക കണക്കിന്റെ പത്ത് ഇരട്ടിയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."