HOME
DETAILS
MAL
ഇതര സംസ്ഥാന ലോട്ടറി വില്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു
backup
May 17 2021 | 17:05 PM
കൊച്ചി: സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു.
ഇതര സംസ്ഥാന ലോട്ടറികളുടെ വില്പന വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ജസ്റ്റിസ് എസ്.വി ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് റദ്ദാക്കിയത്.
ലോട്ടറി വില്പന നിരോധിച്ചു പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമല്ലെന്നു കോടതി നിരീക്ഷിച്ചു. വില്‍പ്പന സംബന്ധിച്ചു നിയമഭേദഗതി വരുത്തുന്നതിനും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ലോട്ടറി വില്പന സംബന്ധിച്ചു എന്തെങ്കിലും തീരുമാനമെടുക്കുന്നതുവരെ കാത്തുനില്‍ക്കണമെന്ന ലോട്ടറി വില്പനക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. ഇതിനുവേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും നിലവിലുള്ള നിയമപ്രകാരം സംസ്ഥാനത്തിനു ഉചിതമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെണ്ടന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."