HOME
DETAILS

മാതൃദിനത്തില്‍ കേള്‍ക്കണം; ഭര്‍ത്താവിനും മക്കള്‍ക്കുമായി ജീവിതം ഹോമിച്ച അനിത സ്നേഹഭവനിലെത്തിയ കഥ

  
backup
May 08 2022 | 10:05 AM

must-be-heard-on-mothers-day-the-story-of-anitha-snehabhavan

ദുബൈ: മാതൃദിനസ്മരണകള്‍ക്കിടയില്‍ മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി ജീവിതം ഹോമിച്ച ഒരു പ്രവാസി മലയാളി യുവതിയുടെ കഥ ഏറെ ശ്രദ്ധ നേടുന്നു. തിരുവനന്തപുരം സ്വദേശി അനിതാബാലുവെന്ന സ്ത്രീയുടെ ജീവിതാനുഭവങ്ങളാണ് വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. യു.എ.ഇയില്‍ പ്രതാപത്തിന്റെ ഉയര്‍ച്ചയില്‍ നിന്ന് തെരുവിലേക്ക് തകര്‍ന്നടിഞ്ഞു വീണതാണീ നാല്‍പത്തിയഞ്ചുകാരി.

എട്ടുമാസത്തിലേറെ ബര്‍ദുബായി വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലഫോണ്‍ബൂത്തില്‍ രാപ്പകലുകള്‍ തള്ളി നീക്കിയ ഇവരിപ്പോള്‍ എറണാകുളം നോര്‍ത്ത് പറവൂരിലെ സ്നേഹഭവനില്‍ കഴിയുകയാണ്. ബിസിനസ്സില്‍ ഭര്‍ത്താവ് ബാലു വരുത്തിവച്ച കടങ്ങളാണ് ഈ യുവതിയെ പെരുവഴിയിലാക്കിയത്. കച്ചവട ആവശ്യത്തിനായി വിവിധ ബാങ്കുകളില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത ഭര്‍ത്താവ് അതിനെല്ലാം ജാമ്യം നിര്‍ത്തിയത് ബിസിനസില്‍ പങ്കാളി കൂടിയായ ഭാര്യയെയായിരുന്നു.
ലോണ്‍ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയ മകനുമായി നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.
തനിക്കും ഭര്‍ത്താവിനും ജീവിത സൗഭാഗ്യങ്ങള്‍ തന്ന നാടിനെ വഞ്ചിച്ച് തിരികെപ്പോകാന്‍ അനിത തയാറായിരുന്നില്ല. മൂത്തമകനെ ഒപ്പം ചേര്‍ത്ത അവര്‍ പ്രതിസന്ധികളെ മറികടക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തിരിച്ചടവുകള്‍ മുടങ്ങിയപ്പോള്‍ ബാങ്കുകള്‍ ഓരോന്നായി കേസുകള്‍ ഫയല്‍ ചെയ്തു തുടങ്ങി. ഒടുവില്‍ പൊലിസില്‍ കീഴടങ്ങിയ അനിത 3 വര്‍ഷം ജയിലിലായി.

ശിക്ഷ കഴിഞ്ഞിറങ്ങിയ അവര്‍ ബര്‍ ദുബൈ റഫാ പൊലിസ് സ്റ്റേഷനടുത്ത് കഷ്ടിച്ച് നില്‍ക്കാന്‍ കഴിയുന്ന ഒഴിഞ്ഞ ടെലിഫോണ്‍ ബൂത്തില്‍ താമസമാക്കി. ഭര്‍ത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് മകനൊപ്പം താമസിക്കാന്‍ കൂട്ടാക്കാതെ തെരുവിലേക്കിറങ്ങിയത്. 25 ലക്ഷത്തിലേറെ ദിര്‍ഹമിന്റെ(നാലര കോടിയിലേറെ രൂപ)സാമ്പത്തിക ബാധ്യത തീര്‍ക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്നായിരുന്നു തീരുമാനം.

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും മലയാളി സംഘടനകളുമെല്ലാം താമസിക്കാനിടമൊരുക്കി ക്ഷണിച്ചെങ്കിലും തെരുവില്‍ നിന്നും മടങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ല. തൂപ്പുജോലിയും ചിത്രരചനയുമായി കഴിയുകയായിരുന്നു ഇവര്‍.
മലയാളി സമൂഹത്തിന്റെ നിരന്തര ഇടപെടലുകളുടെയും അഭ്യര്‍ത്ഥനയുടെയും ഫലമായി ദുബൈ എമിഗ്രേഷന്‍ വകുപ്പ് സഹായഹസ്തം നീട്ടിയതോടെയാണ് അനിത നാട്ടില്‍ തിരിച്ചെത്തിയത്.
കേരളത്തിലെത്തിയെങ്കിലും സ്വന്തം വീട്ടിലേക്കോ ഭര്‍ത്താവിന്റെ വീട്ടിലേക്കോ പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. അങ്ങനെ മാതാവ് തൃക്കുന്നുപുഴ പോലീസില്‍ നല്‍കിയ പരാതിയിലാണ് മകള്‍ എറണാകുളം നോര്‍ത്ത് പറവൂരിലെ സ്നേഹഭവനില്‍ കഴിയുന്നതായി അറിഞ്ഞത്. അവിടെയെത്തിയ അമ്മയും ചിറ്റമ്മയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവതു ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല, സ്നേഹഭന്റെ തണലില്‍ സ്വസ്ഥമായി കഴിയാന്‍ അനുവദിക്കമമെന്നായിരുന്നു അനിതയുടെ അപേക്ഷ. ഒരു സ്വകാര്യ ചാനലിലാണ് കഴിഞ്ഞ ദിവസം അനിതയുടെ കഥ പുറത്തുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago