ടെറസില്‍ മെസിയുടെ ജഴ്സിയും ഫുട്ബോളും; സുബൈര്‍ വാഴക്കാട് ഇന്ന് താമസം മാറുകയാണ് ' അര്‍ജന്റീന ഫുട്ബോള്‍ വീട്ടിലേക്ക്
മലപ്പുറം: മലപ്പുറം ഭാഷയില്‍ ലോകഫുട്ബോളിനെ വിവരിച്ച് ഖത്തര്‍ ലോകകപ്പിനിടെ സമൂഹമാധ്യമങ്ങളില്‍ താരമായ സുബൈര്‍ വാഴക്കാടിന് ഇന്ന് സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനമാണ്. മനസില്‍ മുഴുവന്‍ ഫുട്ബോളിനോടുള്ള പിരിശംകൊണ്ടുനടക്കുന്ന സുബൈര്‍ തന്റെ പുതിയ വീട്ടിലേക്ക് ഇന്ന് താമസം മാറുകയാണ്.
നേരത്തെ തന്നെ അദ്ദേഹം നിര്‍മിക്കുന്ന വീട് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഒരു അര്‍ജന്റീന ഫുട്ബോള്‍ ആരാധകന്റെ വീട് എങ്ങനെയിരിക്കുമെന്ന് നമ്മള് സങ്കല്പ്പിക്കുന്നതിലും അപ്പുറത്താണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ മതിലിലും ചുമരിലും ഉള്വശത്തുമെല്ലാം അര്‍ജന്റീനയുടെ ജഴ്സിയുടെ നിറമായ നീലയും വെള്ളയുമാണ് നല്‍കിയിരിക്കുന്നത്. വീടിന് മുകളിലാവട്ടെ വലിയൊരു ഫുട്ബോളും മെസിയുടെ ജഴ്സിയും നിര്മിച്ചുവച്ചിരിക്കുന്നു.
മനസില്‍ ഫുട്ബോളിനെ നെഞ്ചേറ്റി നടക്കുമ്പോഴും സ്വന്തമായി ഒരു വീട് എന്നത് സുബൈറിന്റെ സ്വപ്നമായിരുന്നു. നേരത്തെ ഓട് മേഞ്ഞ വീട്ടിലായിരുന്നു സുബൈര്‍ താമസിച്ചിരുന്നത്. സുബൈറിന്റെ ഫുട്ബോളിനോടുള്ള ഒരുങ്ങാത്ത പ്രേമം അറിഞ്ഞാണ് അഫി ഇത്തരമൊരു ഫുട്ബോള്‍ വീട് ഇദ്ദേഹത്തിന് നിര്‍മിച്ചുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."