പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാന്‍ കഴിയില്ല; ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശമാണ് അടിയന്തര പ്രമേയ ചര്‍ച്ചയെന്നിരിക്കെ അത് നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അടിയന്തിരപ്രമേയത്തിന് നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഹകരിക്കില്ലെന്ന ഉറച്ചനിലപാടിലാണ് പ്രതിപക്ഷമെന്ന് വിഡി സതീശന്‍.
തങ്ങള്‍ മുന്നോട്ടുവച്ച ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നതെങ്കിലും പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.
റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരിക പ്രസ്താവനയാണെന്നും റബര്‍ കര്‍ഷകരുടെ സങ്കടത്തില്‍ നിന്നുണ്ടായതാണ് പ്രസ്താവനയാണെന്നും സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."