കൂടിയാലോചന ഇല്ല; യു.ഡി.എഫിന്റെ പോക്ക് ശരിയല്ലെന്ന് ആര്.എസ്.പി
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവും നിയമസഭയിലെ സംഘര്‍ഷവും ഉള്‍പ്പെടെയുള്ള അതിസങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും യു.ഡി.എഫ് അടിയന്തര യോഗം ചേരാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നു ആര്.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോണ്‍, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.കെ പ്രേമചന്ദ്രന് എംപി, എ.എ അസീസ് എന്നിവര്‍ ആരോപിച്ചു. ഇപ്പോള്‍ മാസങ്ങള്‍ക്കിടയിലാണ് യു.ഡി.എഫ് യോഗം ചേരുന്നത്. പകരം കൃത്യമായി യോഗം ചേരുകയും കൂടിയാലോചനകള്‍ നടത്തുകയും വേണം.
ചര്‍ച്ചകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും തയാറാകണം. നിയമസഭയില്‍ നടത്തുന്ന മികച്ച പ്രകടനം പുറത്ത് പ്രക്ഷോഭമായി കൊണ്ടുവരാന്‍ യു.ഡി.എഫിന് സാധിക്കുന്നില്ല. സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍ ജനത്തിനു മുന്നില്‍ എത്തിക്കാന്‍ അത്തരം നടപടികള്‍ ആവശ്യമാണ്. പുതിയ നികുതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കുകയാണ്. ഇതിനെതിരേ അന്നേ ദിവസം യു.ഡി.എഫ് പ്രക്ഷോഭം നടത്തണമെന്നാണ് ആര്.എസ്.പി ആവശ്യപ്പെടുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."