HOME
DETAILS
MAL
ഇസ്റാഈലും ഫലസ്തീനും നേരിട്ട് ചര്‍ച്ച നടത്തണമെന്ന് യൂറോപ്യന്‍ യൂനിയന്‍
backup
May 17 2021 | 19:05 PM
ബ്രസല്‍സ്: ഇസ്റാഈലിനും ഫലസ്തീനും ഇടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്ന് യൂറോപ്യന്‍ യൂനിയന്‍. ഇപ്പോഴത്തെ സാഹചര്യം അത് അനിവാര്യമാക്കിയിട്ടുണ്ടെന്നും യൂറോപ്യന്‍ കമ്മിഷന്റെ വിദേശകാര്യ മുഖ്യ വക്താവ് പീറ്റര്‍ സ്റ്റാനോ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ, വെസ്റ്റ്ബേങ്ക്, കിഴക്കന്‍ ജറൂസലേം എന്നിവിടങ്ങളിലെ സ്ഥിതി യൂറോപ്യന്‍ യൂനിയനെ ആലോസരപ്പെടുത്തുന്നുണ്ട്. അതേസമയം ഗസ്സയില്‍ നിന്ന് ഇസ്റാഈലിലേക്ക് റോക്കറ്റ് തൊടുത്തുവിടുന്നതും അംഗീകരിക്കാനാകില്ല. സാധാരണ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ അന്താരാഷ്ട്രതലത്തിലുള്ള എല്ലാ നിയമങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."