HOME
DETAILS
MAL
'ചോദ്യങ്ങള്‍ക്ക് മറുപടിയില്ല പിണറായിക്ക് മോദിയുടെ സമീപനം' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; സഭ ഇന്നും പ്രക്ഷുബ്ധം
backup
March 20 2023 | 04:03 AM
തിരുവനന്തപുരം: നിയമ സഭ ഇന്നും പ്രക്ഷുബ്ധം. പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ ഇന്നും നടുത്തളത്തിലിറങ്ങി. പ്രതിഷേധത്തിനിടെ ചോദ്യോത്തര വേള തുടര്‍ന്നു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ പിണറായിക്ക് മോദിയുടെ സമീപനമാണെന്ന് തുറന്നടിച്ചു. ഭരണപക്ഷം ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു. പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ തീരുമാനമെടുക്കുന്നില്ല. സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയാത്ത സാഹചര്യംമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടു വീഴ്ചയില്ലെന്നും വിഡി സതീശന് കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭാടിവി കാണിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."