HOME
DETAILS

നരസിംഹറാവുവിന്റെ ഇഫ്താറില്‍

  
backup
March 20 2023 | 06:03 AM

%e0%b4%a8%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%82%e0%b4%b9%e0%b4%b1%e0%b4%be%e0%b4%b5%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b1

ഹക്കീം കൂട്ടായി

എല്ലാ ദിവസവും ഇറച്ചിയും പത്തിരിയും കിട്ടാന്‍ വേണ്ടി നോമ്പുനോറ്റ കാലമാണ് ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചെറുപ്പം മുതലേ നോമ്പുനോല്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. അതിനൊരു കാരണവുണ്ട്! ഞങ്ങള്‍ നോമ്പുനോല്‍ക്കുന്ന ദിവസം അന്നത്തെ തുറക്ക് ഇറച്ചിയും പത്തിരിയുമായിരിക്കും. അല്ലാത്ത ദിവസങ്ങളില്‍ മുരിങ്ങയിലക്കറിയും ഗോതമ്പ് പത്തിരിയും. ചില ദിവസങ്ങളില്‍ ഉമ്മയും ഉപ്പയും അത്താഴത്തിന് വിളിക്കാതെ ഞങ്ങളെ പറ്റിക്കും. അന്ന് വീട്ടില്‍ വലിയ ബഹളമായിരിക്കും. ഉപ്പ അടുത്തേക്ക് വിളിച്ച് പറയും. "എപ്പോഴും ഇങ്ങനെ നോമ്പെടുത്താന്‍ അസുഖം പിടിക്കൂലേന്ന്'. അതോടെ ആ പിണക്കം മാറും. റമദാന്‍ മാസം കഴിഞ്ഞ് മദ്‌റസയും സ്‌കൂളും തുറക്കുമ്പോള്‍ നോമ്പിന്റെ എണ്ണം പറയാനായിരുന്നു പണ്ടുകാലത്ത് ഞങ്ങളെല്ലാം നോമ്പുനോറ്റത്. അതുകൊണ്ട് നിസ്‌കാരത്തേക്കാള്‍ ഞങ്ങള്‍ കുട്ടികള്‍ പ്രാധാന്യം നല്‍കിയത് നോമ്പിനായിരുന്നു.

 

ചില ദിവസങ്ങളില്‍ നോമ്പ് മുഴുവനാക്കിയില്ലെങ്കിലും ആ നോമ്പും കൂട്ടിയാണ് എണ്ണംപറയുക. 99 ശതമാനവും മുസ്്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറം ജില്ലയിലെ കൂട്ടായിയാണ് എന്റെ ദേശം. അവിടെ നോമ്പിന്റെ രാത്രികള്‍ എപ്പോഴും സജീവമായിരുന്നു. പ്രത്യേകിച്ച് 27ാം രാവിന്റെ അന്നും പെരുന്നാള്‍ തലേന്നും ഇതു കൂടുതലായിരുന്നു. 27ാം രാവിന് നാട്ടിലുള്ള കുട്ടികള്‍ എന്റെ വീട്ടില്‍ സകാത്ത് വാങ്ങാനെത്തിയിരുന്നു. സകാത്തിനെത്തുന്ന കുട്ടികളെ നിയന്ത്രിക്കുന്ന ജോലി എനിക്കായിരുന്നു. മുതിര്‍ന്നവര്‍ക്കൊക്കെ 25 പൈസയും കുട്ടികള്‍ക്ക് 10 പൈസയുമായിരുന്നു നല്‍കിയിരുന്നത്.

 

1997 ലാണ് ഡല്‍ഹി ആകാശവാണിയില്‍ ജോലി കിട്ടിയത്. വീട്ടില്‍നിന്നും പുറത്തുപോയുള്ള ആദ്യത്തെ നോമ്പനുഭവമായിരുന്നു ഡല്‍ഹിയിലേത്. ഡല്‍ഹിയില്‍ ശക്തമായ തണുപ്പുകാലത്തുള്ള ഒരു റമദാന്‍ കാലം. ആദ്യ തുറ റൂമിന് അടുത്തുള്ള പള്ളിയിലായിരുന്നു. രണ്ടാംതുറ റൂമില്‍നിന്ന്. എങ്ങനെയെങ്കിലും വയറുനിറച്ച് ഓരോ നോമ്പും കടന്നു പോകുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ സുഹൃത്തായ എം.സി.എ നാസറിനെ വിളിച്ച ഒരു നോമ്പുതുറക്ക് എന്നെയും ക്ഷണിച്ചത്. വിളിക്കാത്ത നോമ്പുതുറയായതിനാല്‍ ആദ്യം വേണ്ടെന്നു വച്ചെങ്കില്‍ പിന്നെ പോകാന്‍ തീരുമാനിച്ചു. നോമ്പുതുറക്കാനുള്ള സമയമായപ്പോള്‍ എന്നെയും കൂട്ടി നേരെ പോയത് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ വീട്ടിലേക്കായിരുന്നു. ആദ്യമൊന്ന് പകച്ചെങ്കിലും സുഹൃത്ത് പറഞ്ഞു, ഇദ്ദേഹമാണ് എന്നെ നോമ്പ് തുറക്കാന്‍ വിളിച്ചത്. എന്നെ വിളിച്ചാല്‍ ഹക്കീമിനെയും വിളിച്ചതു പോലെയാണ്. അങ്ങനെയാണല്ലോ നമ്മള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  11 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago