HOME
DETAILS

ഷിറീൻ അബൂ ആഖില: ഇൻതിഫാദയുടെ പുത്രി

  
backup
May 11 2022 | 19:05 PM

%e0%b4%b7%e0%b4%bf%e0%b4%b1%e0%b5%80%e0%b5%bb-%e0%b4%85%e0%b4%ac%e0%b5%82-%e0%b4%86%e0%b4%96%e0%b4%bf%e0%b4%b2-%e0%b4%87%e0%b5%bb%e0%b4%a4%e0%b4%bf%e0%b4%ab%e0%b4%be%e0%b4%a6%e0%b4%af%e0%b5%81


ജറൂസലം
സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനത്തിനെതിരേ ലോകമെങ്ങും ഉയർന്നുവരുന്ന ഭരണകൂട ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയായി അൽജസീറ കറസ്‌പോണ്ടന്റ് ഷിറീൻ അബൂ ആഖില. പ്രസ് എന്ന് വ്യക്തമായെഴുതിയ ജാക്കറ്റ് കണ്ടിട്ടും തൊട്ടടുത്തുവച്ച് നെറ്റിയിൽ നിറയൊഴിച്ചാണ് അവരെ ഇസ്‌റാഈലി സേന കൊലപ്പെടുത്തിയത്.


2000ത്തിലെ രണ്ടാം ഇൻതിഫാദ റിപ്പോർട്ട് ചെയ്തതിലൂടെയാണ് ഷിറീൻ പ്രശസ്തയായത്. 2008, 2009, 2012, 2014, 2021 വർഷങ്ങളിൽ നടന്ന അധിനിവേശങ്ങളെയും ചെറുത്തുനിൽപുകളെയും പോരാട്ടഭൂമിയിൽനിന്ന് തന്നെ അവർ റിപ്പോർട്ടു ചെയ്തു. 2021ൽ ഇസ്‌റാഈലി ജയിലിൽനിന്ന് ആറു ഫലസ്തീനികൾ രക്ഷപ്പെട്ടതും പുറംലോകത്തെ അറിയിച്ചത് അവരാണ്. 2006ൽ ലബ്‌നാൻ യുദ്ധവും റിപ്പോർട്ട് ചെയ്തു.
ഇന്ന് അറബ് ലോകത്ത് ഓരോ വീട്ടിലും പരിചിതയായ മാധ്യമപ്രവർത്തകയാണ് ഷിറീൻ. ജറൂസലമിൽ ജനിച്ച അവർ ഇസ്‌റാഈലിന്റെ യുദ്ധക്കൊതിക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരേ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കു വേണ്ടി അചഞ്ചലമായി നിലയുറപ്പിച്ചു.
ഇസ്‌റാഈലിന്റെ അജണ്ടകൾ മനസ്സിലാക്കുന്നതിനായി അവർ ഹീബ്രൂ ഭാഷ പഠിക്കാൻ തുടങ്ങിയത് അടുത്തിടെയാണ്. ഡിജിറ്റൽ മീഡിയയിൽ ഡിപ്ലോമയെടുത്തതും അടുത്ത കാലത്താണ്.


'ജനങ്ങളുമായി അടുത്തിടപഴകാനാണ് ഞാൻ മാധ്യമപ്രവർത്തനം തിരഞ്ഞെടുത്തത്. യാഥാർഥ്യം പുറത്തുകൊണ്ടുവരുക അത്ര എളുപ്പമായിരിക്കില്ല. പക്ഷേ എനിക്ക് അവരുടെ ശബ്ദം ലോകശ്രദ്ധയിലേക്കു കൊണ്ടുവരണം.' ഒരു ചാനൽ അഭിമുഖത്തിൽ ഷിറീൻ അബൂ ആഖില പറഞ്ഞു.
ഇസ്‌റാഈലി അധിനിവേശം റിപ്പോർട്ട് ചെയ്യാൻ കാറോടിച്ചു പോകുന്നതാണ് അവർ അവസാനമായി സമൂഹമാധ്യമത്തിൽ പങ്കുവച്ച ദൃശ്യം.
ഷിറീന്റെ മരണത്തിന് പൂർണ ഉത്തരവാദി ഇസ്‌റാഈലാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ്‌ അബ്ബാസ് പറഞ്ഞു. പ്രസ് എന്ന് വ്യക്തമായി കാണുന്ന ജാക്കറ്റ് അണിഞ്ഞ മാധ്യമപ്രവർത്തകയെ വെടിവച്ചിട്ട ക്രൂരകൃത്യത്തെ അന്താരാഷ്ട്ര പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും ലോകരാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. 1971ൽ ജറൂസലമിലെ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ഷിറീൻ ചെറുപ്പം മുതലേ ഇസ്‌റാഈലി ക്രൂരതകൾ കണ്ടാണ് വളർന്നത്. ഫലസ്തീനിലെ നീതിനിഷേധവും ഇസ്‌റാഈലി ക്രൂരതയും അവർ ലോകത്തിനു മുന്നിലെത്തിച്ചു. ബിരുദപഠനത്തിനുശേഷം ഫലസ്തീനിൽ തിരിച്ചെത്തിയ അവർ വോയിസ് ഓഫ് ഫലസ്തീൻ റേഡിയോ, അമ്മാൻ സാറ്റലൈറ്റ് ചാനൽ എന്നിവയിൽ പ്രവർത്തിച്ചു. 1967ലാണ് അൽജസീറയിൽ ചേർന്നത്. യു.എസ് പൗരത്വം നേടിയ അവരെ ധീരയായ മാധ്യമപ്രവർത്തകയായാണ് സഹപ്രവർത്തകർ അനുസ്മരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago