ഖത്തറില്‍ ആള്‍താമസമുള്ള ബഹുനില കെട്ടിടം തകര്‍ന്നു; ഒരു മരണം
ദോഹ: ഖത്തറില്‍ ബഹുനില കെട്ടിടം ഭാഗികമായി തകര്‍ന്നു. ദോഹ അല്‍ മന്‍സൂറയില്‍ ആള്‍താമസമുള്ള ഏഴ് നില കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നു വീണത്. ഒരാള്‍ മരിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതായി ദ പെനിസുല റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പൊലിസ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബുധനാഴ്ച രാവിലെ 8.18ഓടെയാണ് മന്‍സൂറ ബി റിങ്ങ് റോഡില്‍ ലുലു എക്‌സ്പ്രസിന് പിറകിലുള്ള ബഹുനില കെട്ടിടം തകര്‍ന്നത്. സമീപത്തെ മൂന്നുനില കെട്ടിടത്തിന് മുകളിലേക്കായിരുന്നു തകര്‍ന്നു വീണത്. പാകിസ്താന്‍, ഈജിപ്ത്, ഫിലിപ്പിനോ കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണെന്നാണ് സൂചന.
A video shared by a resident on the site showing the collapsed building in Mansoura.
— The Peninsula Qatar (@PeninsulaQatar) March 22, 2023
Read more: https://t.co/7D371b4RyO#Qatar #Doha pic.twitter.com/GW9f7QtfMX
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."