HOME
DETAILS

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോമ്പ് ഈ രാജ്യത്താണ്, വിവിധ രാജ്യങ്ങളിലെ നോമ്പിന്റെ സമയം അറിയാം

  
backup
March 22 2023 | 14:03 PM

ramadan-fasting-time-around-the-world-2023

മുസ്ലീങ്ങളുടെ വിശുദ്ധ മാസമായ റമദാൻ വ്യാഴാഴ്ച ആരംഭിക്കുകയാണ്. ഇത്തവണ റമദാൻ 12 മുതൽ 18 മണിക്കൂർ വരെ നീണ്ടു നിൽക്കുന്നതായിരിക്കും. ലോകത്ത് ഓരോ ഇടത്തും റമദാൻ വ്രതത്തിന്റെ സമയം വ്യത്യസ്തമായിരിക്കും. ലോകത്ത് ഒരു വ്യക്തി എവിടെയാണോ അതിന് അനിസരിച്ച് വേണം നോമ്പ് അനുഷ്ഠിക്കാൻ.

1,400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് നബിക്ക് വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ആദ്യ വാക്യങ്ങൾ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ എന്ന് ഇസ്‌ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു.

എന്തുകൊണ്ടാണ് എല്ലാ വർഷവും വ്യത്യസ്ത തീയതികളിൽ റമദാൻ ആരംഭിക്കുന്നത്?

ഇംഗ്ലീഷ് മാസം അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഓരോ വർഷവും റമദാൻ ആരംഭിക്കുന്നത് വിവിധ മാസങ്ങളിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 10 മുതൽ 12 ദിവസം മുൻപാണ്‌ ഇത്തവണ റമദാൻ എത്തുന്നത്. ഇത് എല്ലാ വർഷവും ഇങ്ങനെ തന്നെയാണ്. 29 അല്ലെങ്കിൽ 30 ദിവസങ്ങളുള്ള ചാന്ദ്ര ഹിജ്‌റ കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇസ്ലാമിക കലണ്ടർ. ഇതാണ് ഇംഗ്ലീഷ് കലണ്ടറും ഹിജ്‌റ കലണ്ടറും തമ്മിൽ വ്യത്യാസം വരാൻ കാരണം.

ചാന്ദ്ര വർഷം സൗരവർഷത്തേക്കാൾ 11 ദിവസം കുറവായതിനാൽ, ഓരോ വർഷവും റമദാൻ മാറിമാറി വരും. ഇതുപ്രകാരം 2030-ൽ റമദാൻ രണ്ടുതവണ വരും. ജനുവരി 5 ന് ആയിരിക്കും ഒരു റമദാൻ. പിന്നീട് ഡിസംബർ 25 ന് മറ്റൊരു റമദാൻ കൂടി എത്തും.

അതുപോലെ 33 വർഷത്തിന് ശേഷമായിരിക്കും ഇനി ഒരു മാർച്ച് 23 അല്ലെങ്കിൽ അതിന് അടുത്ത ദിവസങ്ങളിൽ റമദാൻ എത്തുക. അതായത് 2056 ൽ ആകും മാർച്ച് അവസാനത്തോടെ നോമ്പ് എത്തുക.

ദിവസങ്ങളിൽ ഉള്ള വ്യത്യാസം നോമ്പിന്റെ സമയ ദൈർഘ്യത്തിലും ഉണ്ട്. ചില രാജ്യങ്ങളിൽ 12 മണിക്കൂർ നേരം നോമ്പ് അനുഷ്ഠിക്കുമ്പോൾ ചിലയിടത്ത് അത് 18 മണിക്കൂർ വരെയാണ്. ചിലി, ന്യൂസിലാൻഡ് തുടങ്ങിയ ലോകത്തിലെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്ന മുസ്‌ലിംകൾ ശരാശരി 12 മണിക്കൂർ ഉപവസിക്കും. ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് പോലുള്ള വടക്കേ അറ്റത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർ 17-ലധികം മണിക്കൂർ ഉപവാസം അനുഷ്ഠിക്കും.

അതേസമയം, ഏപ്രിൽ 20 മുതൽ ഓഗസ്റ്റ് 22 വരെ സൂര്യൻ അസ്തമിക്കാത്ത നോർവേയിലെ ലോങ്‌ഇയർബൈൻ പോലുള്ള വടക്കേയറ്റത്തെ നഗരങ്ങളിൽ, മക്കയിലേയോ സഊദി അറേബ്യയിലേയോ അടുത്തുള്ള മുസ്ലീം രാജ്യങ്ങളിലേയോ സമയക്രമം പാലിക്കാനാണ് ഇസ്‌ലാമിക പണ്ഡിതർ നൽകിയ നിർദേശം.

ലോകത്തെ വിവിധ നഗരങ്ങളിലെ നോമ്പ് സമയം

  • നുക്ക്, ഗ്രീൻലാൻഡ്: 17 മണിക്കൂർ
  • റെയ്ക്ജാവിക്, ഐസ്ലാൻഡ്: 17 മണിക്കൂർ
  • ഹെൽസിങ്കി, ഫിൻലാൻഡ്: 17 മണിക്കൂർ
  • സ്റ്റോക്ക്ഹോം, സ്വീഡൻ: 17 മണിക്കൂർ
  • ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ്: 17 മണിക്കൂർ
  • ആംസ്റ്റർഡാം, നെതർലാൻഡ്സ്: 16 മണിക്കൂർ
  • വാർസോ, പോളണ്ട്: 16 മണിക്കൂർ
  • ലണ്ടൻ, യുകെ: 16 മണിക്കൂർ
  • അസ്താന, കസാക്കിസ്ഥാൻ: 16 മണിക്കൂർ
  • ബ്രസ്സൽസ്, ബെൽജിയം: 16 മണിക്കൂർ
  • പാരീസ്, ഫ്രാൻസ്: 15 മണിക്കൂർ
  • സൂറിച്ച്, സ്വിറ്റ്സർലൻഡ്: 15 മണിക്കൂർ
  • ബുക്കാറെസ്റ്റ്, റൊമാനിയ: 15 മണിക്കൂർ
  • ഒട്ടാവ, കാനഡ: 15 മണിക്കൂർ
  • സോഫിയ, ബൾഗേറിയ: 15 മണിക്കൂർ
  • റോം, ഇറ്റലി: 15 മണിക്കൂർ
  • മാഡ്രിഡ്, സ്പെയിൻ: 15 മണിക്കൂർ
  • സരജേവോ, ബോസ്നിയ ആൻഡ് ഹെർസഗോവിന: 15 മണിക്കൂർ
  • ലിസ്ബൺ, പോർച്ചുഗൽ: 14 മണിക്കൂർ
  • ഏഥൻസ്, ഗ്രീസ്: 14 മണിക്കൂർ
  • ബീജിംഗ്, ചൈന: 14 മണിക്കൂർ
  • വാഷിംഗ്ടൺ, ഡിസി, യുഎസ്: 14 മണിക്കൂർ
  • പ്യോങ്‌യാങ്, ഉത്തര കൊറിയ: 14 മണിക്കൂർ
  • അങ്കാറ, തുർക്കി: 14 മണിക്കൂർ
  • റബാത്ത്, മൊറോക്കോ: 14 മണിക്കൂർ
  • ടോക്കിയോ, ജപ്പാൻ: 14 മണിക്കൂർ
  • ഇസ്ലാമാബാദ്, പാകിസ്ഥാൻ: 14 മണിക്കൂർ
  • കാബൂൾ, അഫ്ഗാനിസ്ഥാൻ: 14 മണിക്കൂർ
  • ടെഹ്‌റാൻ, ഇറാൻ: 14 മണിക്കൂർ
  • ബാഗ്ദാദ്, ഇറാഖ്: 14 മണിക്കൂർ
  • ബെയ്റൂട്ട്, ലെബനൻ: 14 മണിക്കൂർ
  • ഡമാസ്കസ്, സിറിയ: 14 മണിക്കൂർ
  • കെയ്റോ, ഈജിപ്ത്: 14 മണിക്കൂർ
  • ജറുസലേം: 14 മണിക്കൂർ
  • കുവൈറ്റ് സിറ്റി, കുവൈറ്റ്: 14 മണിക്കൂർ
  • ഗാസ സിറ്റി, പലസ്തീൻ: 14 മണിക്കൂർ
  • ന്യൂഡൽഹി, ഇന്ത്യ: 14 മണിക്കൂർ
  • ഹോങ്കോംഗ്: 14 മണിക്കൂർ
  • ധാക്ക, ബംഗ്ലാദേശ്: 14 മണിക്കൂർ
  • മസ്‌കറ്റ്, ഒമാൻ: 14 മണിക്കൂർ
  • റിയാദ്, സൗദി അറേബ്യ: 14 മണിക്കൂർ
  • ദോഹ, ഖത്തർ: 14 മണിക്കൂർ
  • ദുബായ്, യുഎഇ: 14 മണിക്കൂർ
  • ഏഡൻ, യെമൻ: 14 മണിക്കൂർ
  • അഡിസ് അബാബ, എത്യോപ്യ: 13 മണിക്കൂർ
  • ഡാകർ, സെനഗൽ: 13 മണിക്കൂർ
  • അബുജ, നൈജീരിയ: 13 മണിക്കൂർ
  • കൊളംബോ, ശ്രീലങ്ക: 13 മണിക്കൂർ
  • ബാങ്കോക്ക്, തായ്‌ലൻഡ്: 13 മണിക്കൂർ
  • ഖാർത്തൂം, സുഡാൻ: 13 മണിക്കൂർ
  • ക്വാലാലംപൂർ, മലേഷ്യ: 13 മണിക്കൂർ
  • സിംഗപ്പൂർ: 13 മണിക്കൂർ
  • നെയ്‌റോബി, കെനിയ: 13 മണിക്കൂർ
  • ലുവാണ്ട, അംഗോള: 13 മണിക്കൂർ
  • ജക്കാർത്ത, ഇന്തോനേഷ്യ: 13 മണിക്കൂർ
  • ബ്രസീലിയ, ബ്രസീൽ: 13 മണിക്കൂർ
  • ഹരാരെ, സിംബാബ്‌വെ: 13 മണിക്കൂർ
  • ജോഹന്നാസ്ബർഗ്, ദക്ഷിണാഫ്രിക്ക: 13 മണിക്കൂർ
  • ബ്യൂണസ് അയേഴ്സ്, അർജന്റീന: 12 മണിക്കൂർ
  • സിയുഡാഡ് ഡെൽ എസ്റ്റെ, പരാഗ്വേ: 12 മണിക്കൂർ
  • കേപ് ടൗൺ, ദക്ഷിണാഫ്രിക്ക: 12 മണിക്കൂർ
  • മോണ്ടെവീഡിയോ, ഉറുഗ്വേ: 12 മണിക്കൂർ
  • കാൻബെറ, ഓസ്ട്രേലിയ: 12 മണിക്കൂർ
  • പ്യൂർട്ടോ മോണ്ട്, ചിലി: 12 മണിക്കൂർ
  • ക്രൈസ്റ്റ് ചർച്ച്, ന്യൂസിലാൻഡ്: 12 മണിക്കൂർ


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  18 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  18 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago