അന്ത്യാഭിലാഷം കാണാന്‍ പിതാവിനായില്ല, മൃതദേഹത്തെ സാക്ഷിയാക്കി മകന്‍ വധുവിന് മിന്നുചാര്‍ത്തി, കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി ഒരു കല്യാണം
ചെന്നൈ: പിതാവിന്റെ ചേതനയറ്റ ശരീരത്തെ സാക്ഷിയാക്കി മകന്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനാണ് സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ തന്നെ വിവാഹം നടത്തിയതെന്നാണ് മകന്‍ തമിഴ്‌നാട്ടിലെ കല്ലകറുച്ചിയില്‍ സ്വദേശി പ്രവീണിന്റെ സാക്ഷ്യം.
ഡി.എം.കെയുടെ പ്രാദേശിക നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു പ്രവീണിന്റെ പിതാവ് പെരുവാങ്ങൂര്‍ രാജേന്ദ്രന്‍. മകന്റെ വിവാഹം നടന്നു കാണാന്‍ രാജേന്ദ്രന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന ആഗ്രഹവും മകന്റെ വിവാഹം കാണുക എന്നതായിരുന്നു
രണ്ടു വര്‍ഷമായി പല ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടിലായിരുന്നു രാജേന്ദ്രന്‍. ഒരുമാസം മുന്‍പ് കുളിമുറിയില്‍ തെന്നിവീണതോടെ ആരോഗ്യ നില വഷളായി. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവീണിന്റെ വിവാഹം മാര്‍ച്ച് ഇരുപത്തിയേഴിന് കല്ലകറുച്ചിയില്‍ നടത്താന്‍ തീരുമാനിച്ചതുമായിരുന്നു. അതിനിടെയാണ് പിതാവിന്റെ മരണം.
ഇതേത്തുടര്‍ന്നാണ് അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ സംസ്‌കാരത്തിന് മുമ്പേ കല്യാണം നടത്താന്‍ പ്രവീണ്‍ തീരുമാനിക്കുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ വധുവിനോടും കുടുംബത്തോടും ഇക്കാര്യം പങ്കു വച്ചപ്പോള്‍ അവരും അനുകൂലിച്ചു. അതോടെ വിവാഹത്തിനു മുഹുര്‍ത്തമൊരുങ്ങി, മകന്റെ വിവാഹത്തെക്കുറിച്ച് രാജേന്ദ്രന് നിരവധി ആഗ്രഹങ്ങളുണ്ടായിരുന്നു. ഇതെല്ലാം പാലിച്ചാണ് വിവാഹം നടന്നത്.രാജേന്ദ്രന്റെ ആഗ്രഹം പോലെ ബുദ്ധമത ആചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."