HOME
DETAILS

ഫലസ്തീന്‍: ഊര്‍ജം പകരുന്ന പ്രവചനങ്ങള്‍

  
backup
May 20 2021 | 19:05 PM

5445635435123563563-2


അത്യാധുനിക ആയുധങ്ങളുടെ വന്‍ശേഖരം സ്വന്തമായുള്ള ഇസ്‌റാഈലിനെ ലോകത്തെ നിരവധി വന്‍കിട രാജ്യങ്ങളും അന്താരാഷ്ട്രവേദികളും പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ പിന്തുണയില്‍ അറബ് രാജ്യങ്ങള്‍ പലതും ഇസ്‌റാഈലുമായി കഴിഞ്ഞ വര്‍ഷം കെട്ടുബന്ധം സ്ഥാപിച്ചുകഴിഞ്ഞിട്ടുള്ളതിനാല്‍ കാര്യമായി അവരെയൊന്നും ഇനി പ്രതീക്ഷിക്കേണ്ടാത്ത അവസ്ഥയുമാണ്. എന്നിട്ടും ഫലസ്തീന്‍ ജനത എങ്ങനെ പിടിച്ചുനില്‍ക്കുന്നു എന്നത് ആരെയും ചിന്തിപ്പിക്കുന്ന ഒരു ചോദ്യമാണ്. സ്വന്തം മണ്ണിനുവേണ്ടി പോരാടാതിരിക്കാന്‍ ഗത്യന്തരമില്ലാഞ്ഞിട്ടാണ് എന്നത് ഒരു ഉത്തരം. അവരോട് ജൂതരും ലോകവും ചെയ്ത അനീതികളോടുള്ള പ്രതിഷേധത്തിന്റെ വലുപ്പവും കടുപ്പവും കൊണ്ടാണ് എന്നത് മറ്റൊരു ഉത്തരം. എന്നാല്‍ അതോടൊപ്പം കാണേണ്ട മറ്റു ചിലതു കൂടിയുണ്ട്. അതവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇതു മറ്റൊന്നല്ല, ഇതാണ് ഏറ്റവും പ്രധാന ഘടകം എന്ന നിരീക്ഷണവും വ്യാപകമാണ്. അതൊക്കെ വീക്ഷണങ്ങളുടെ ചൂടും തണുപ്പും. ഏതായാലും അവരെ പ്രതിരോധനിരയില്‍ കല്‍ച്ചീളുകള്‍ കൊണ്ടെങ്കിലും സജീവമാക്കി നിര്‍ത്തുന്നത് തങ്ങളുടെ മണ്ണ് ഒരിക്കലും കൈവിട്ടുപോകില്ലെന്ന പ്രതീക്ഷയാണ്. ആ പ്രതീക്ഷയാണെങ്കിലോ അവര്‍ക്കും അവര്‍ക്കുവേണ്ടി മനസു നൊന്ത് സഹിച്ചിരിക്കുന്ന വിശ്വാസികളുടെ ലോകത്തിനും ഒട്ടും അവഗണിക്കാനാവാത്തതാണ്. കാരണം അതു പ്രവചിച്ചത് അവരുടെ മനസിന്റെ നായകനായ പ്രവാചകന്‍ തിരുമേനി(സ്വ) ആണ്. അവയില്‍ പ്രധാനമായ അഞ്ചെണ്ണം നമുക്കെടുത്തുനോക്കാം.


അവയില്‍ ഒന്നാമത്തേത്, അബ്ദുല്ലാഹിബിന്‍ അംറ് ബിന്‍ ആസ്വ്(റ)വില്‍ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നതാണ്. അതില്‍ നബി(സ്വ) പറഞ്ഞു: 'പലായനങ്ങള്‍ തുടരെത്തുടരെ സംഭവിച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ ഭൂമിയിലെ ഏറ്റവും നന്മയുള്ളവര്‍ ഇബ്‌റാഹീം നബിയുടെ പലായനഭൂമിയിലേക്കായിരിക്കും എത്തിച്ചേരുക. പിന്നീട് ഏറ്റവും മോശപ്പട്ടവരായ ജനങ്ങള്‍ അവരവരുടെ ഭൂമികളില്‍ തന്നെ അവശേഷിക്കുകയും അവരെ ആ ഭൂമികള്‍ വിഴുങ്ങിക്കളയുകയും ചെയ്യും' (അബൂദാവൂദ്). ഫലസ്തീനിന്റെ മണ്ണ് സത്യവിശ്വാസികളുടെ സ്വന്തമായിരിക്കും എന്നും അധിനിവേശങ്ങളെ സച്ചരിതരുടെ പലായനങ്ങള്‍ തുരത്തുമെന്നുമെല്ലാം ഈ ഹദീസ് വ്യക്തമാക്കുന്നു. ധാരാളം സ്വഹാബിമാരും താബിഉകളും ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ അവിടെയെത്തുകയും താമസിക്കുകയും ചെയ്തതിനു ചരിത്രപരമായ ധാരാളം രേഖകളുണ്ട്. അവരുടെ പിന്‍തലമുറക്കാരാണ് ഇന്നുള്ളവരധികവും. തികച്ചും അരക്ഷിതമായ ഈ കാലത്തുപോലും ഒരു ഭയവുമില്ലാതെ ഇത്രയധികം ജനങ്ങള്‍ അവിടെ കഴിയുന്നു എന്നതില്‍നിന്നു പലായനം അര്‍ഥത്തിലോ ആശയത്തിലോ ചെറുതായെങ്കിലും ഇപ്പോഴും നടക്കുന്നുണ്ടായിരിക്കാം എന്ന സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്.


രണ്ടാമത്തെ ഹദീസ് ബൈത്തുല്‍ മുഖദ്ദസ് പരിപാലിക്കപ്പെടുന്ന സാഹചര്യം സത്യവിശ്വാസികള്‍ക്ക് സംജാതമാകും എന്നു വ്യക്തമായി പ്രവചിക്കുന്നതാണ്. ഇപ്പോള്‍ വിശുദ്ധ ബൈത്തുല്‍ മുഖദ്ദസ് സത്യവിശ്വാസികള്‍ക്ക് പരിപാലിക്കാനോ കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലുമോ കഴിയാത്ത വിധം അധിനിവേശ ശക്തികളുടെ നിയന്ത്രണത്തിലാണ്. ഭാഗികമായി മാത്രമേ അവര്‍ക്ക് അവിടേക്കു പ്രവേശനവും എന്തെങ്കിലും ചെയ്യുവാനുള്ള സ്വാതന്ത്ര്യവുമുള്ളൂ. എന്നാല്‍ മുആദ് ബിന്‍ ജബല്‍(റ)വില്‍ നിന്ന് ഇമാം അബൂദാവൂദ്, ഇമാം അഹ്മദ്(റ) എന്നിവര്‍ ഉദ്ധരിക്കുന്ന ഈ ഹദീസില്‍ ബൈത്തുല്‍ മുഖദ്ദസിന്റെ പരിപൂര്‍ണമായ പരിപാലനം സാധ്യമാകും എന്ന് ഉറപ്പുനല്‍കുന്നു. ആ ഹദീസില്‍ നബി(സ്വ) പറയുന്നു: 'ബൈത്തുല്‍ മുഖദ്ദസിന്റെ പരിപാലനം(പുനരുദ്ധാരണം) യത്‌രിബിന്റെ തകര്‍ച്ചയോടെയായിരിക്കും. യത്‌രിബിന്റെ തകര്‍ച്ച മഹായുദ്ധത്തിന്റെ പുറപ്പാടോടെയായിരിക്കും. മഹായുദ്ധത്തിന്റെ പുറപ്പാട് കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയത്തോടെയായിരിക്കും. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കല്‍ ദജ്ജാലിന്റെ വരവോടെയുമായിരിക്കും' (അഹ്മദ്, അബൂദാവൂദ്). അന്ത്യനാളിന്റെ അടയാളങ്ങളുടെ ശ്രേണിയാണ് ഈ ഹദീസിന്റെ ആശയം. ഈ ശ്രേണിയിലെ ഓരോ സംഭവങ്ങളും തമ്മില്‍ ഏറെ വര്‍ഷങ്ങളുടെ ഇടവേളയിലായിരിക്കാം സംഭവിക്കുക. കാരണം ഇവയില്‍ ആദ്യം പറഞ്ഞതെല്ലാം അന്ത്യനാളിന്റെ ചെറിയ അടയാളങ്ങളാണ്. വലിയ അടയാളങ്ങളാവട്ടെ, നൂലു പൊട്ടിയ മാലയില്‍നിന്ന് മണികള്‍ ഉതിര്‍ന്നുവീഴും പോലെ വേഗം വേഗം സംഭവിക്കുന്നവയായിരിക്കും എന്നു മറ്റൊരു ഹദീസില്‍ വന്നിട്ടുണ്ട്. ഏതായാലും ഈ ശ്രേണിയില്‍ പറയുന്ന സംഭവങ്ങളില്‍ ആദ്യമായി സംഭവിക്കുക ബൈത്തുല്‍ മുഖദ്ദസ് പരിപൂര്‍ണമായും സത്യവിശ്വാസികളുടെ കരങ്ങളില്‍ വന്നുചേരുന്നതായിരിക്കും. അതോടെ തങ്ങളുടെ ഒരു വിശുദ്ധ ഹറം എന്ന വികാരത്തില്‍ ഫലസ്തീന്‍ ജനത അതു പരിപാലിക്കുകയും ചെയ്യും എന്ന് ഈ പ്രവചനം വ്യക്തമാക്കുന്നു.


മൂന്നാമത്തെ ഹദീസ് അന്ത്യനാളിനു മുമ്പായി ഫലസ്തീന്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനം തന്നെയായിത്തീരുമെന്നാണ് പ്രവചിക്കുന്നത്. സ്വഹീഹായ ഈ ഹദീസ് അബ്ദുല്ലാഹി ബിന്‍ ഹവാല(റ)യെ തൊട്ട് ഇമാമുമാരായ അബൂദാവൂദ്, അഹ്മദ്, ഹാകിം എന്നിവര്‍ നിവേദനം ചെയ്യുന്നതാണ്. ഈ ഹദീസില്‍ നബി(സ) പറയുന്നു: 'ഓ ഇബ്‌നു ഹവാലാ, ഖിലാഫത്ത് വിശുദ്ധ ഭൂമിയില്‍ എത്തിച്ചേര്‍ന്നാല്‍ പിന്നെ ഭൂകമ്പങ്ങളും പരീക്ഷണങ്ങളും വലിയ കാര്യങ്ങളുമെല്ലാം അടുത്തായുണ്ടാകും. അന്നേരം അന്ത്യനാള്‍ എന്റെ കൈയില്‍ നിന്നും നിന്റെ തലയിലേക്കുള്ള അത്രമാത്രം ദൂരത്തായിരിക്കും' (അബൂദാവൂദ്, അഹ്മദ്, ഹാകിം). ഈ പ്രവചനവും മറ്റുള്ളവയെ പോലെ പുലരുന്നത് അന്ത്യനാളിനോടടുത്തായിരിക്കും എന്നതു വ്യക്തമാണ്. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഖിലാഫത്ത് മഹ്ദി ഇമാമിന്റെയും ഈസാ നബിയുടേയുമെല്ലാം ഭരണമായിരിക്കും എന്ന് ഈ ഹദീസിന്റെ വ്യാഖ്യാനങ്ങളില്‍ പറയുന്നുണ്ട്. നാലാമത്തെ ഹദീസില്‍ ദജ്ജാലിനു പ്രവേശിക്കാന്‍ കഴിയാത്ത നാലു സ്ഥലങ്ങളാണ് പറയുന്നത്. ഇമാം അഹ്മദ്(റ) തന്റെ മുസ്‌നദിലാണ് ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത്. അവയിലൊന്ന് മസ്ജിദുല്‍ അഖ്‌സയാണ്. സൂക്ഷ്മമായി പറഞ്ഞാല്‍ ദജ്ജാലിന്റെ ഫിത്‌നയെ തൊട്ട് സംരക്ഷിതമാകുക വെറും കെട്ടിടങ്ങളോ നാടുകളോ അല്ല, മറിച്ച് ആ നാടുകളെ, അവയുടെ പവിത്രതയുടെയും സുരക്ഷയുടേയും കാരണത്താല്‍ സ്വന്തം നാടായി തെരഞ്ഞെടുക്കുകയും അവിടെ താമസിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളാണ്. നേരത്തെ പറഞ്ഞ ഹദീസിന്റെ വെളിച്ചത്തില്‍ മക്കയിലും മദീനയിലുമെന്ന പോലെ വിശുദ്ധ ഖുദ്‌സിലും ചെന്നുചേരുക സത്യവിശ്വാസികളാണ്. അപ്പോള്‍ അവരെ അവിടെയെല്ലാം അല്ലാഹു ദജ്ജാലിന്റെ ഫിത്‌നയെ തൊട്ട് സംരക്ഷിക്കും എന്നാണ് ഈ പ്രവചനം അര്‍ഥമാക്കുന്നത് എന്നു കരുതാം.


അഞ്ചാമത്തെ ഹദീസ് ഇമാം മുസ്‌ലിം(റ) തന്റെ സ്വഹീഹിലും ഇമാം തിര്‍മുദി തന്റെ ജാമിഇലും ഉദ്ധരിക്കുന്നതാണ്. നവാസ് ബിന്‍ സംആന്‍(റ)വില്‍ നിന്ന് രിവായത്ത് ചെയ്യപ്പെടുന്ന ഈ ഹദീസില്‍ യഅ്ജൂജ്, മഅ്ജൂജ് എന്നീ വിഭാഗങ്ങളുടെ വരവാണ് നബി(സ്വ) പറയുന്നത്. അവര്‍ അവരെ ഇപ്പോള്‍ തടഞ്ഞുവച്ചിരിക്കുന്ന ദുല്‍ ഖര്‍നൈിയുടെ കെട്ടില്‍നിന്ന് എല്ലാ വിടവുകളിലൂടെയും അരിച്ചിറങ്ങി ലോകത്തെത്തും. അവര്‍ ത്വബരിയ്യ തടാകത്തിനടുത്തെത്തുമ്പോള്‍ അവരിലെ ആദ്യത്തെ കൂട്ടം അതിലെ വെള്ളം മുഴുവനും കുടിച്ചുവറ്റിക്കും. പിന്നില്‍ വരുന്ന അവസാന കൂട്ടത്തിന് കുടിക്കാന്‍ ഒട്ടും ബാക്കി കാണില്ല. പിന്നെ അവര്‍ വെള്ളവും ഭക്ഷണവുമില്ലാതെ ദാഹിച്ചുവലയും. ഒരു കാളയുടെ തല ഇന്നത്തെ നൂറു ദീനാറൊക്കെ വില വരുന്ന അത്ര വിലയുള്ളതായിരിക്കും അവര്‍ക്ക്. അങ്ങനെയിരിക്കെ ഈസാ നബി(അ)യും അനുയായികളും അവരില്‍ നിന്നുള്ള മോചനത്തിനായി അല്ലാഹുവോട് കേഴും. അപ്പോള്‍ അല്ലാഹു അവരുടെ മേല്‍ ഒരുതരം കാലിരോഗം (നഗഫ്) അയക്കും'. ഈ സംഭവത്തിന്റെ പശ്ചാത്തലം ഫലസ്തീനായിരിക്കും എന്നു വ്യാഖ്യാനങ്ങളില്‍ കാണാം. ഉദ്ധൃത തിരുപ്രവചനങ്ങളെല്ലാം പലസ്തീനിന്റെ മണ്ണ് ആര്‍ക്കും കൊത്തിക്കോരി കൊണ്ടുപോകാന്‍ കഴിയില്ല എന്നും അതു ആത്യന്തികമായി സത്യവിശ്വാസികളുടെ കരങ്ങളില്‍ വിമോചിതമായി തലയുയര്‍ത്തിനില്‍ക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കുന്നതാണ്. അല്ലാഹുവിന്റെ തിരുദൂതന്‍ നടത്തുന്ന ഈ പ്രവചനങ്ങളെല്ലാം അല്ലാഹുവില്‍ നിന്നുതന്നെയുള്ളതാണ് എന്നത് ഉറപ്പാണ് (53: 3-4). അതുതന്നെയാകും സംഭവിക്കുക എന്നതും ഉറപ്പാണ്. അപ്പോള്‍ കാര്യങ്ങള്‍ അതിലേക്കു വളരുന്ന വിധത്തില്‍ പുരോഗമിക്കേണ്ടതുണ്ട്. അതാണ് ഫലസ്തീനിന്റെ മണ്ണില്‍ കാണുന്ന പ്രതികരണവും പ്രതിരോധമുറകളുമെല്ലാം എന്നുവേണം കരുതാന്‍. പ്രതീക്ഷ എന്ന മൂന്നക്ഷരമാണല്ലോ മനുഷ്യന് മുന്നോട്ടുപോകാനുള്ള ഊര്‍ജം നല്‍കുന്നത്. അത്തരത്തിലുള്ള പ്രതീക്ഷയാണ് ഈ തിരുപ്രവചനങ്ങള്‍ പകരുന്നതും. വെറും പ്രതീക്ഷയല്ല, ശരിക്കും ഉറപ്പുള്ള പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago