വസ്തു നികുതി: ഓഗസ്റ്റ് 31 വരെ പിഴയില്ല
വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സും പിഴയില്ലാതെ പുതുക്കാം
മലപ്പുറം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വസ്തു നികുതിയിലും വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിലും ഓഗസ്റ്റ് 31 വരെ പിഴ ഒഴിവാക്കി.
കൊവിഡ് രണ്ടാം തരംഗത്തില്‍ വസ്തു നികുതി പിഴയില്ലാതെ മാര്‍ച്ച് 31 വരെയും,ലൈസന്‍സ് പുതുക്കുന്നതിന് മാര്‍ച്ച് 20 വരെയും നേരത്തെ സമയം നീട്ടിനല്‍കിയിരുന്നു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ സംസ്ഥാനത്ത് ആകെ 41.65 ശതമാനം നികുതി മാത്രമാണ് ലഭിച്ചത്.പകുതിയിലേറെ വ്യാപാര സ്ഥാപനങ്ങളുടെയും ലൈസന്‍സ് പുതുക്കാനുമായിരുന്നില്ല. ഇതിനാലാണ് ഓഗസ്റ്റ് 31 വരെ പിഴ ഒഴിവാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 1866.33 കോടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ വസ്തു നികുതിയായി പിരിക്കേണ്ടിയിരുന്നത്.എന്നാല്‍ 777.45 കോടി മാത്രമാണ് പിരിക്കാനായത്.1088.88 കോടി പിരിക്കാനുണ്ട്. നഗരസഭകള്‍ 746.18 കോടിയില്‍ 198.11 കോടി മാത്രമാണ് പരിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ 564.31 കോടിയില്‍ 446.28 കോടി (79.12 ശതമാനം) പിരിച്ചെടുത്തു.കോര്‍പ്പറേഷനുകള്‍ 555.81 കോടിയില്‍ 132.72 കോടി മാത്രമാണ് പിരിച്ചത്.423.10 കോടി ഇനിയും പിരിക്കാനുണ്ട്.
ഏപ്രിലില്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ വസ്തു നികുതിയായി പിരിക്കേണ്ടത് 2009.78 കോടി രൂപയാണ്. ഒന്നരമാസത്തി നിടെ 55.55 കോടി പിരിച്ചിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് 599.05 കോടിയും നഗരസഭ 810.72 കോടിയും കോര്‍പ്പറേഷന്‍ 600.01 കോടിയും പിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."