സീരിയലിൽ അവസരം വാഗ്ദാനം ചെയ്‌ത് പീഡനം: രണ്ടുപേർ പിടിയിൽ
കോഴിക്കോട്: സീരിയലിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്‌ത രണ്ടുപേർ പൊലിസിന്റെ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി പള്ളിപ്പടി കടവത്ത് ലെയ്ൻ സെയ്തലവി (64), തിരൂരങ്ങാടി മൂന്നിയൂർ കടവത്ത് വീട്ടിൽ അബൂബക്കർ (65) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
സീരിയലിൽ അവസരം വാഗ്ദാനം ചെയ്‌ത് ഫ്ലാറ്റിലെത്തിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവർക്കെതിരെ മാർച്ച് എട്ടിന് കോട്ടയം സ്വദേശിനിയാണ് പരാതി നൽകിയത്. സീരിയലിൽ അഭിനയിച്ചിട്ടുള്ള മറ്റൊരു സ്ത്രീ പറഞ്ഞതനുസരിച്ച് കോട്ടയം സ്വദേശിനിയും യുവതിയുംകൂടി നിർമാതാവിനെ കാണാനായി കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിയപ്പോഴാണ് പീഡനം നടന്നത്.
യുവതിയെ രണ്ടുപേരും ബലാത്സംഗം ചെയ്തെന്നാണ് പരാതി. ബാത്റൂമിൽ കയറി കതകടച്ചതിനാൽ താൻ രക്ഷപ്പെടുകയായിരുന്നുവെന്നാണ് കോട്ടയം സ്വദേശിനിയുടെ മൊഴി. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയായിരുന്നു പീഡനം.
സീരിയൽ നടിയായ യുവതിക്ക് കേസുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെങ്കിലും ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല. നടക്കാവ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."