HOME
DETAILS

കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ക്ക് ക്ഷാമം

  
backup
May 20 2021 | 20:05 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

തിരുവനന്തപുരം: കൊവിഡ് ഗുരുതരമാകുന്ന രോഗികളില്‍ ചികിത്സയുടെ രണ്ടാം ഘട്ടത്തില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ സംസ്ഥാനത്ത് കിട്ടാനില്ല.
ഡെക്‌സാമെത്തസോണ്‍, മീഥൈല്‍ പ്രെഡ്‌നിസലോണ്‍ തുടങ്ങിയ സ്റ്റിറോയ്ഡ് മരുന്നുകള്‍, രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഹെപാരിന്‍ വിഭാഗത്തില്‍പെടുന്ന മരുന്നുകള്‍ക്കുമാണ് കൂടുതല്‍ ക്ഷാമം. കേരളത്തില്‍ രോഗികളുടെ എണ്ണം കൂടിയതും മരുന്നുകള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ കേരള വിപണിയെ വന്‍തോതില്‍ ആശ്രയിക്കുന്നതുമാണ് പ്രതിസന്ധിക്കുകാരണം. കൊവിഡ് സ്ഥിരീകരിക്കുന്നവരില്‍ ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാവുന്നവരുടെ എണ്ണം കൂടിയതോടെ ഇത്തരം രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളും വിപണിയില്‍ കുറഞ്ഞുതുടങ്ങി. മരുന്നുകളുടെ സ്റ്റോക്ക് കുറവാണെന്നും പുതിയ സ്റ്റോക്ക് എത്താന്‍ താമസമുണ്ടാകുമെന്നുമാണ് മൊത്തവിതരണക്കാര്‍ പറയുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് മരുന്നുകള്‍ കയറ്റി അയച്ചതും കേരളത്തിലെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
മരുന്ന് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ വിദേശത്തു നിന്നെത്താന്‍ വൈകുന്നതിനാല്‍ പെട്ടെന്ന് ഉത്പാദനം കൂട്ടുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് മരുന്നു കമ്പനികളുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago