HOME
DETAILS
MAL
കേന്ദ്രത്തോട് ഹൈക്കോടതി; കേരളത്തിന് എത്ര വാക്സിന് നല്‍കിയെന്ന് മൂന്ന് ദിവസത്തിനകം ബോധ്യപ്പെടുത്തണം
backup
May 20 2021 | 20:05 PM
കൊച്ചി: കേരളത്തിന് ഇതുവരെ കേന്ദ്രം എത്ര ഡോസ് വാക്സിന് നല്‍കിയെന്ന് മൂന്നു ദിവസത്തിനുള്ളില്‍ രേഖാമൂലം അറിയിക്കണമെന്നു കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ഇതു വരെ ലഭ്യമായ ഡോസ് വാക്സിന്റെ കണക്കു കാണിച്ചു സത്യവാങ്മൂലംസമര്പ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്കി. വാക്സിന് കേന്ദ്രങ്ങളിലെ അമിതമായ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസാണ്ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
ഒരു കോടി ഡോസ് വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ടണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."