HOME
DETAILS

ആ ലോങ് വിസിലിൽ അവശേഷിച്ചത് വീടെന്ന സ്വപ്‌നം

  
backup
May 14 2022 | 04:05 AM

uh-sidheeq-story-14-05-2022


തൊടുപുഴ
പട്ടയമില്ലാത്ത 10 സെന്റ് ഭൂമിയിൽ കെട്ടിയുയർത്തിയ തറയിൽ കൊച്ചുവീടെന്ന സ്വപ്‌നം അവശേഷിപ്പിച്ചാണ് സുപ്രഭാതം സീനിയർ റിപ്പോർട്ടർ യു.എച്ച് സിദ്ദീഖ് എന്ന അബൂബക്കർ വിടവാങ്ങുന്നത്. വാടകവീട്ടിൽ ഇടമില്ലാത്തതിനാൽ അടുത്ത പറമ്പിലുയർന്ന പന്തലിൽ അന്ത്യയാത്രക്കൊരുങ്ങി സിദ്ദീഖ് കിടക്കുമ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നവരുടെ ഉള്ളുലക്കും സിദ്ദീഖിന്റെ ഇന്നലെകളും ഇന്നത്തെ ജീവിതാവസ്ഥയും.


മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെയുള്ള കറുപ്പുപാലത്തെ തോട്ടം തൊഴിലാളി ലയത്തിൽ ദുരിതങ്ങളോട് പൊരുതിയ ബാല്യം. പതിറ്റാണ്ടുകൾക്കുമുമ്പ് മലപ്പുറം പുത്തനത്താണിയിൽ നിന്നും വണ്ടിപ്പെരിയാറിലെ തേയിലത്തോട്ടത്തിൽ ജോലിക്കെത്തിയവരാണ് പൂർവികർ. പിതാവ് ഹംസ 14 ാം വയസിൽ മരിച്ചു. ആർ.ബി.ടി എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന മാതാവ് ഖദീജയാണ് സിദ്ദീഖിനെയും സഹോദരങ്ങളായ ഹക്കീം, ഫൈസൽ, സഹോദരി അജു എന്നിവരെയും വളർത്തിയത്.


വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സിദ്ദീഖ് വിദ്യാർഥി രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും സജീവമായി. എസ്.എസ്.എൽ.സിക്ക് ശേഷം പ്രൈവറ്റായി പ്ലസ് ടു. ഇതിനൊപ്പം കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തനം. തോട്ടം മേഖലയായതിനാൽ ഐ.എൻ.ടി.യു.സിയിലും സജീവമായിരുന്നു. ഡി.ഐ.സി രൂപീകരിച്ചപ്പോൾ അംഗമായി. ഡി.സി.സി മുൻ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉടുമ്പഞ്ചോലയിൽ മത്സരിച്ചപ്പോൾ മീഡിയ ചുമതല വഹിച്ചു. ഇതോടെയാണ് സിദ്ദീഖിലെ മാധ്യമപ്രവർത്തകന്റെ ഉദയം. മംഗളത്തിന്റെ കുമളി ലേഖകനായി തുടക്കം. പിന്നീട് തേജസിൽ പ്രാദേശിക ലേഖകനും സ്റ്റാഫ് റിപ്പോർട്ടറുമായി.


തേയിലത്തോട്ടത്തിലെ കുട്ടിക്കാലത്ത് തന്നെ കളിയും കളിക്കളവും ഹരമായി. ഈ കളിക്കമ്പമാണ് സിദ്ദീഖിലെ കളിയെഴുത്തുകാരനെ വാർത്തെടുത്തത്. സുപ്രഭാതത്തിൽ കായിക റിപ്പോർട്ടറായതോടെ ഒട്ടേറെ ദേശീയ, അന്തർദേശീയ മത്സരങ്ങളുടെ ഹരം ചോരാതെയുള്ള നേർക്കാഴ്ചകൾ വായനക്കാർക്കായി നൽകി. നിരവധി പുരസ്‌കാരങ്ങളും നേടി. അടുത്ത കായികവേദി പ്രതീക്ഷിച്ചിരിക്കെയാണ് ജീവിതത്തിന്റെ കളിക്കളത്തിൽ അപ്രതീക്ഷിതമായി മരണത്തിന്റെ ലോങ് വിസിൽ ഈ ചെറുപ്പക്കാരനെ തേടിയെത്തിയത്. പിറക്കാതെ പോയ അനേകം കളിയെഴുത്തുകൾ ബാക്കിയാക്കി. ഇതിനിടെ പത്രപ്രവർത്തക യൂനിയൻ നേതാവുമായി.


മൈതാനങ്ങളുടെ ആവേശത്തിലും ആരവത്തിലും അഭിരമിക്കുമ്പോഴും മനസിൽ അലയടിക്കുന്ന സ്വകാര്യ ദുഃഖങ്ങൾ മുഖത്ത് പ്രകടമാകാതിരിക്കാൻ സിദ്ദീഖ് ശ്രദ്ധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago