മുഖ്യമന്ത്രിയടക്കം 15 മന്ത്രിമാരുടെ സത്യപ്രതിജ്ഞ 'സഗൗരവം'
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം 15 മന്ത്രിമാര്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗം കൂടിയായ വീണാ ജോര്‍ജ് ഉള്‍പ്പെടെ ആറു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തില്‍.
ആദ്യം മുഖ്യമന്ത്രി പിണറായി വിജയന് സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. തൊട്ടുപിന്നാലെ സി.പി.ഐയില്‍ നിന്നുള്ള കെ. രാജനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. കേരള കോണ്‍ഗ്രസി(എം)ന്റെ റോഷി അഗസ്റ്റിനാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ അംഗം. ജെ.ഡി.എസിന്റെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ദൈവനാമത്തില്‍ പ്രതിജ്ഞ ചൊല്ലി. എന്‍.സി.പിയുടെ അംഗം എ.കെ ശശീന്ദ്രന് സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. ഐ.എന്‍.എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞയെടുത്തു.
പിന്നീടു വന്ന ആന്റണി രാജുവും വി. അബ്ദുറഹ്മാനും ദൈവനാമത്തിലാണ് സത്യം ചെയ്തത്. ശേഷം വന്ന ജി.ആര് അനില്‍, കെ.എന്‍ ബാലഗോപാല്‍, ആര്.ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി ഗോവിന്ദന്, പി.എ മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്, പി. രാജീവ്, സജി ചെറിയാന്, വി. ശിവന്‍കുട്ടി, വി.എന്‍ വാസവന് എന്നിവര്‍ സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. അവസാനമെത്തിയ വീണാജോര്‍ജ് ദൈവനാമത്തിലും പ്രതിജ്ഞയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."