സി.പി.എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ; എണ്ണം 25 മതി, പ്രായം 51ല്‍ താഴെ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ സി.പി.എം പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി നേതാക്കളെ തന്നെ നിയമിക്കാന്‍ തീരുമാനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ നിയമിക്കും. മറ്റു സ്റ്റാഫുകള്‍ക്കും നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.പി.യുമായിരുന്ന കെ.കെ. രാഗേഷിനെയാണ് നിയമിക്കുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെയുണ്ടായിരുന്ന പുത്തലത്ത് ദിനേശന് തന്നെ തുടര്‍ന്നേക്കും.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതില്ലെന്നും ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. അംഗസംഖ്യ 25 ആയി തന്നെ തുടരാനാണ് തീരുമാനം. സ്റ്റാഫാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 51 വയസില്‍ കൂടുതല്‍ പ്രായം പാടില്ലെന്നും തീരുമാനിച്ചു.
എം.വി ജയരാജന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."