HOME
DETAILS
MAL
മാറ്റം അനിവാര്യം, അല്ലാത്തപക്ഷം കേരളത്തിന്റെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടി;ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
backup
May 21 2021 | 10:05 AM
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്. കോണ്‍ഗ്രസില്‍ സമ്പൂര്‍ണ മാറ്റം അനിവാര്യമാണന്ന് അദ്ദേഹം തുറന്നടിച്ചു. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തതെന്നും പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥതയുമുള്ള പുതുതലമുറയെ വാര്‍ത്തില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന് പറഞ്ഞു.
എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിക്ക് കേരളത്തിൽ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തിൽ എഴുതേണ്ടി വരുമെന്ന് ഉണ്ണിത്താൻ തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."