HOME
DETAILS
MAL
വാട്സ് ആപ്പില്‍ ലഭിച്ച ക്യു ആര് കോഡിലേക്ക് പണമയയ്ക്കാന്‍ അറിയില്ലേ.. പഠിക്കാം ഈസിയായി
backup
March 25 2023 | 11:03 AM
വാട്സ് ആപ്പില്‍ ലഭിക്കുന്ന ക്യൂ ആര് കോഡ് വഴി ഇനി ഈസിയായി പണമിടപാടുകള്‍ നടത്താം. പക്ഷേ ഇത് എങ്ങനയെന്നല്ലേ... ഒട്ടുമിക്ക പേരും ഗ്രൂപ്പുകള്‍ വഴിയും അല്ലാതെയും വരുന്ന ക്യു ആര് കോഡുകള്‍ സ്കാന്‍ ചെയ്യാനറിയാതെ പണിപ്പെടാറുണ്ട്. മറ്റൊരു ഫോണ്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് പണമയക്കുകയോ, അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് അയച്ച ശേഷം ഗൂഗിള്‍ പേ ഓപണ്‍ ചെയ്ത് പണമയയ്ക്കുകയോ ആണ് പതിവ്. എന്നാല്‍ ഇനി നൂറ് വഴികള്‍ തേടേണ്ട ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് ഈസിയായി പണമയയ്ക്കാം ഇങ്ങനെ.
- വാട്സ് ആപ്പിലേക്ക് വന്ന ക്യൂ ആര് കോഡ് ലോങ് പ്രസ് ചെയ്ത് സെലക്ട് ചെയ്യുക
- തുടര്‍ന്ന് മുകളില്‍ കാണുന്ന ടൂള്‍ബാറിലെ 3 ഡോട്ട് ഓപ്ഷന് സെലക്ട് ചെയ്ത ശേഷം 'ഷെയര്‍' ഓപ്ഷന് സെലക്ട് ചെയ്യുക.
- പിന്നീട് ഓപണ്‍ ചെയ്ത് വരുന്ന ആപ്പ് ഓപ്ഷനില്‍ ഗൂഗിള്‍ പേ/ ഫോണ്‍ പേ സെലക്ട് ചെയ്യുക
- ഓപണായി വരുന്ന പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് പണമടയ്ക്കാം
മറ്റൊരു രീതി
- ഗുഗിള്‍ പേ ഓപണ്‍ ചെയ്യുക
- ഹോം പേജില്‍ കാണുന്ന 'സ്കാന്‍ എനി ക്യൂ ആര്' എന്ന ഓപ്ഷന് സെലക്ട് ചെയ്യുക
- തുടര്‍ന്ന് ഓപണായി വരുന്ന സ്കാന്‍ ഓപ്ഷന് താഴെയായി കാണുന്ന 'അപ്ലോഡ് ഫ്രം ഗാലറി' ഓപ്ഷന് ഓപണ്‍ ചെയ്ത്. ഗാലറിയില്‍ സേവ് ചെയ്ത ക്യുആര്‍ കോഡ് സെലക്ട് ചെയ്യുക.
- പിന്നീട് ഓപണ്‍ ആയി വരുന്ന പേജിലേക്ക് പേയ്മെന്റ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."