സ്വവര്‍ഗ ലൈംഗികത: മനുഷ്യകുലത്തിന്റെ അന്തകന്‍
ഹബീബ് റഹ്‌മാന്‍
മനുഷ്യരാശിയുടെ നിലനില്‍പിന് ഹെറ്റെരോസെക്ഷ്വാലിറ്റി (എതിര്‍വര്‍ഗ ലൈംഗികത) നിലനിന്നേ മതിയാകൂ. മറ്റെല്ലാതരം വികല ലൈംഗികതകളും മനുഷ്യസമൂഹത്തോടുള്ള വെല്ലുവിളിയാണ്. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ ഭദ്രമായ സംവിധാനത്തിനുള്ളില്‍ എതിര്‍വര്‍ഗ ലൈംഗികതയിലൂടെയാണ് പുതിയ തലമുറ സൃഷ്ടിക്കപ്പെടുന്നതും കെട്ടുറപ്പുള്ള സമൂഹം നിലനില്‍ക്കുന്നതും. പ്രകൃതിയും ദൈവവും ആവശ്യപ്പെടുന്നതും അതുതന്നെയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
എന്നാല്‍ വിവാഹത്തിലൂടെ ഇണകളാക്കപ്പെട്ട ഭാര്യമാര്‍, കൈകള്‍ ഉടമപ്പെടുത്തിയ അടിമകള്‍ എന്നതിനപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍ (അല്‍മുഅ്മിനൂന്‍-7).
സ്വവര്‍ഗ ലൈംഗികത മുതലുള്ള പ്രകൃതിവിരുദ്ധമായ ലൈംഗികതയുടെ പിറകിലെ അസാന്മാര്‍ഗിക രാഷ്ട്രീയത്തെ തുറന്നുകാട്ടുകയാണ് ഡോ. അഷ്‌റഫ് കല്‍പ്പറ്റ രചിച്ച 'സ്വവര്‍ഗ ലൈംഗികതയും ജെന്റര്‍ രാഷ്ട്രീയവും' എന്ന പുസ്തകം. ശാസ്ത്രീയ സത്യങ്ങളെ മൂടിവെച്ചും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും അന്താരാഷ്ട്ര ലോബികളുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജിച്ച എല്‍.ജി.ബി.ടി ആക്ടിവിസം മനുഷ്യരാശിക്ക് നഷ്ടമല്ലാതെ ഒന്നും വരുത്തുന്നില്ലെന്ന് ബോധ്യമാകാന്‍ ഈ പുസ്തകം സഹായിക്കും. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം വ്യക്തമായി വിശദീകരിക്കുകയാണ് ഗ്രന്ഥകാരന്‍.
ജീവശാസ്ത്രപരമായി ആണ്‍-പെണ്‍ ദ്വന്ദ്വങ്ങള്‍ ഗര്‍ഭാശയത്തില്‍ വെച്ചുതന്നെ നിര്‍ണയിക്കപ്പെടുന്നത് മുതല്‍ മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ എല്ലാ ശാരീരികഘടനയും ആണ്‍-പെണ്‍ വേര്‍തിരിവോടെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ക്രോമസോമുകള്‍, പല്ല്, എല്ല്, തലയോട്ടി, കീഴ്ത്താടി എല്ല് തുടങ്ങി വിരലുകള്‍ വരെ സ്ത്രീപുരുഷ ദ്വന്ദ്വങ്ങളുടെ നേര്‍സാക്ഷ്യമാണെന്ന് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരാളുടെ തിരഞ്ഞെടുപ്പാണ് ലിംഗ്വത്വം (Gender) എന്ന വാദത്തെ ശാസ്ത്രംകൊണ്ട് തന്നെ അസാധുവാക്കുകയാണ് ഈ കൃതി. ലൈംഗികാവയവം മാറ്റിവെച്ചാല്‍ മാറുന്ന ഒന്നല്ല ആണ്‍-പെണ്‍ ദ്വന്ദ്വങ്ങളെന്ന് ആദ്യ അധ്യായത്തില്‍ തന്നെ കൃത്യമായി അപഗ്രഥിക്കുന്നു. മനുഷ്യന്റെ നൈസര്‍ഗികമായ ആകര്‍ഷണം എതിര്‍ലിംഗത്തോട് മാത്രമേ ഉള്ളൂ. സ്വവര്‍ഗ ലൈംഗികതയുടെ ചരിത്രപരമായ നാളുകള്‍ അന്വേഷിക്കുന്ന തുടര്‍ന്നുള്ള താളുകളില്‍ സ്വവര്‍ഗഭോഗ രാഷ്ട്രീയം ആഗോളതലത്തില്‍ പിടിമുറുക്കിയതിന്റെ പിന്നിലെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും തുറന്നുകാട്ടുന്നു.
ജനിതകവും ജീവശാസ്്ത്രപരവുമായ ഒന്നുംതന്നെ സ്വവര്‍ഗലൈംഗികത പ്രതിനിധീകരിക്കുന്നില്ലെന്ന് മാത്രമല്ല, അപ്രകാരം സ്ഥാപിക്കാന്‍ സ്വവര്‍ഗ ലൈംഗികതയുടെ വക്താക്കള്‍ നിര്‍മിച്ചെടുത്ത വ്യാജ പഠനങ്ങള്‍ ശാസ്ത്ര ലോകത്ത് നിന്നുള്ള അതികായര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഹാവഡ് മെഡിക്കല്‍ സ്‌കൂളിലെ സൈകാട്രി വിഭാഗം അസി. പ്രൊഫസര്‍ റോബര്‍ട്ട് വാര്‍ഡിംഗറിനെ ഉദ്ധരിച്ച് കൊണ്ട് ഗ്രന്ഥകര്‍ത്താവ് പറയുന്നു: സ്വവര്‍ഗഭോഗത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഗവേഷകന്മാര്‍ മനഃശാസ്ത്രപരവും ജീവശാസ്ത്രപരവുമായ ചില പരികല്‍പനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ചുരുക്കത്തില്‍, സ്വവര്‍ഗഭോഗത്തിന്റെ കാരണങ്ങളായി അവതരിപ്പിച്ച എണ്ണമറ്റ മനഃശാസ്ത്ര, ജീവശാസ്ത്ര സിദ്ധാന്തങ്ങള്‍ തെളിയിക്കപ്പെടാത്തവയാണ് (പേജ്. 104).
ശാസ്ത്രീയമായി സ്വവര്‍ഗ ലൈംഗികതയുടെ സാധുതയെ ചോദ്യംചെയ്യുമ്പോള്‍ മൃഗങ്ങളില്‍ ഈ പ്രവണത ആരോപിച്ച് പ്രകൃതിക്കനുകൂലമാക്കാന്‍ ഓരിയിട്ടിരുന്നവരെയും ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ പൊളിച്ചെഴുതുന്നുണ്ട് ഈ കൃതി. എല്‍.ജി.ബി.ടി വര്‍ണരാജികളോട് ഇസ്‌ലാമിന്റെ സമീപനം വിവരിച്ചുകൊണ്ട് അവസാനിക്കുന്ന ഈ കൃതി പ്രസ്തുത വിഷയത്തില്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക് സഹായിക്കും. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എഫ് ആണ് പ്രസാധകര്‍. 270 രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."