'സവര്‍ക്കര്‍ രാജ്യത്തിന്റെ ആരാധനാമൂര്‍ത്തി, രാഹുല്‍ റോഡിലിറങ്ങി നടക്കാന്‍ പാടുപെടും': ഷിന്‍ഡെ
മുംബൈ: ലണ്ടന്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കറല്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ഷിന്‍ഡെ ആവശ്യപ്പെട്ടു. സവര്‍ക്കര്‍ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിനാകെ ആരാധനാപാത്രമാണ്. രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തി. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് അദ്ദേഹം പറഞ്ഞു.
സവര്‍ക്കറിനെ കുറിച്ച് രാഹുല്‍ എന്താണ് ചിന്തിക്കുന്നത്? ഇതിന് രാഹുല്‍ ശിക്ഷിക്കപ്പെടണമെന്നും ഏക്‌നാഥ് ഷിന്‍ഡെ ചൂണ്ടിക്കാട്ടി.
ലോക്‌സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ പരാമര്‍ശം നടത്തിയത്. ലണ്ടന്‍ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്ന ബി.ജെ.പി ആവശ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍, 'തന്റെ പേര് സവര്‍ക്കറല്ല. ഞാന്‍ ഒരു ഗാന്ധിയനാണ്. മാപ്പു പറയില്ലെന്നു'മായിരുന്നു രാഹുലിന്റെ പ്രതികരണം.
എന്റെ അടുത്ത പ്രസംഗം പ്രധാനമന്ത്രി ഭയക്കുന്നതു കൊണ്ടാണ് ഞാന്‍ അയോഗ്യനാക്കപ്പെട്ടത്. മോദിയുടെ കണ്ണുകളില്‍ ഞാന്‍ ഭയം കാണുന്നു. അതുകൊണ്ട് ഞാന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."