HOME
DETAILS

അവതാരങ്ങളെ അടുപ്പിക്കരുത്; സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ പാര്‍ട്ടിക്ക് ഉറപ്പാക്കാന്‍ സി.പി.എം.

  
backup
May 22 2021 | 04:05 AM

65446515343-2

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ പാര്‍ട്ടിക്ക് ഉറപ്പാക്കാന്‍ സി.പി.എം. ഓഫിസുകളില്‍ അനാവശ്യ സൗഹൃദം സ്ഥാപിക്കാനെത്തുന്നവരോട് ജാഗ്രതയോടെ ഇടപെടണമെന്ന് മന്ത്രിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് എല്ലാ മന്ത്രിമാര്‍ക്കും നേരിട്ട് നിര്‍ദേശം നല്‍കിയത്.


കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫിസിലെ സൗഹൃദങ്ങള്‍ വിവാദമായിരുന്നു. സ്വപ്നയുമായി സൗഹൃദമുണ്ടായിരുന്ന സ്പീക്കറെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന സാഹചര്യവുമുണ്ടായി. കോണ്‍സുലേറ്റില്‍നിന്ന് കൊണ്ടുവന്ന മതഗ്രന്ഥം വിതരണം ചെയ്ത കെ.ടി ജലീലിന്റെ നടപടിയും വിവാദത്തിലായി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.


മന്ത്രിമാരുടെ ഓഫിസുകളില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്നവരെ നിരീക്ഷിക്കാന്‍ പാര്‍ട്ടിതലത്തില്‍ സംവിധാനമുണ്ടാക്കും. മന്ത്രിമാര്‍ സ്വകാര്യ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മുമ്പ് പാര്‍ട്ടി അന്വേഷണം നടത്തും. സ്‌പെഷല്‍ ബ്രാഞ്ചിനു പുറമെ പാര്‍ട്ടി പ്രദേശിക ഘടകത്തെയും അറിയിച്ച് റിപ്പോര്‍ട്ട് വാങ്ങിയ ശേഷമായിരിക്കും പങ്കെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്നും ചടങ്ങുകള്‍ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ നിര്‍ദേശിച്ചിരുന്നു.


മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയന്ത്രണം കൊണ്ടുവരാനും തീരുമാനിച്ചു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളെയോ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെയോ നിയമിക്കും. പ്രൈവറ്റ് സെക്രട്ടറിമാരായി പാര്‍ട്ടി നിയമനമുണ്ടാകുമ്പോള്‍ ഒരു ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ അനുമതി നല്‍കി. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിലവിലെ അംഗസംഖ്യയായ 25 തന്നെ തുടരും. പേഴ്‌സണല്‍ സ്റ്റാഫില്‍ എടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണം. പശ്ചാത്തലം പരിശോധിച്ചതിനു ശേഷം മാത്രമേ നിയമനം നല്‍കാവൂ.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ സ്റ്റാഫിലേക്കു വരുമ്പോള്‍ പ്രായപരിധി 51 വയസായിരിക്കണം. ഇവര്‍ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിനു മുമ്പ് വിരമിക്കുന്നവരാകരുത് എന്ന അടിസ്ഥാനത്തിലാണിത്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പാര്‍ട്ടി അംഗങ്ങളായ ചെറുപ്പക്കാര്‍ക്കാകും പേഴ്‌സണല്‍ സ്റ്റാഫില്‍ സാധ്യത കൂടുതല്‍. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമെല്ലാം ജനങ്ങളെ അറിയിക്കാന്‍ മന്ത്രി ഓഫിസുകളില്‍ മികച്ച പി.ആര്‍.ഒ സംവിധാനവുമുണ്ടാകും.


ആദ്യ ബജറ്റ് ജൂണ്‍ നാലിന്

നയപ്രഖ്യാപനം 28ന്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിച്ചേക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഈ 28ന് നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു.
അടുത്ത ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്ത് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. തുടര്‍ഭരണമായതിനാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തി പുതുക്കിയാല്‍ മതിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കും. തിങ്കളാഴ്ച പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. പ്രോട്ടേം സ്പീക്കറായി ആദ്യ മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്ത പി.ടി.എ റഹീം ഇന്നലെ ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച പ്രോട്ടേം സ്പീക്കറായിരിക്കും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ചൊവ്വാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago