അര്‍ജന്റീന ടീം പരിശീലന കേന്ദ്രത്തിന് സൂപ്പര്‍താരം മെസ്സിയുടെ പേര് നല്കി
ലോകകപ്പ് വിജയത്തിന്റെ നന്ദി സൂചകമായി ദേശീയ ടീമിനുള്ള പരിശീലന സൗകര്യം ലയണല്‍ മെസ്സിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തു. വാര്‍ത്തയോട് പ്രതികരിച്ച മെസി അസ്സോസിയേഷനോടുള്ള നന്ദി രേഖപ്പെടുത്തി. അര്‍ജന്റീനയുടെ പരിശീലന ക്യാമ്പിന് 'ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്' ലയണല്‍ മെസ്സിയുടെ പേര് നല്‍കുമെന്ന് എഎഫ്എ പ്രസിഡന്റ് ചിക്വി ടാപിയ ശനിയാഴ്ച വെളിപ്പെടുത്തി.
പനാമയുമായുള്ള സൗഹൃദ മത്സരത്തില്‍ കളിച്ചപ്പോള്‍ മെസിക്കും ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമംഗങ്ങള്‍ക്കും അവിശ്വസനീയമായ സ്വീകരണമാണ് ലഭിച്ചത്. ലോകകപ്പ് നേടിയതിന് ശേഷം അവര്‍ തിരിച്ചെത്തിയ ആദ്യ മത്സരമായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ഖത്തറിലെ അവരുടെ വിജയത്തെത്തുടര്‍ന്ന്, ലോകകപ്പ് ജേതാവായ ക്യാപ്റ്റനെ ആദരിക്കുന്നതിനായി ദേശീയ ടീമിന്റെ ട്രാക്കിങ് ഗ്രൗണ്ട് പുനര്‍നാമകരണം ചെയ്തതായി എഎഫ്എ അറിയിച്ചു.
ശനിയാഴ്ച, മെസ്സി തന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. 'ഈ അംഗീകാരം എനിക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ഒന്നാണ്. ഒരു വലിയ ബഹുമതി, വളരെ നന്ദി' മെസികുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."