ആംആദ്മിയുടേയും ട്വന്റി 20യുടേയും വോട്ടുകള്‍ സ്വാഗതം ചെയ്യുന്നു; കെ. സുധാകരന്
കൊച്ചി: ആംആദ്മി പാര്‍ട്ടിയുടേയും ട്വന്റി 20 യുടേയും വോട്ടുകള്‍ സ്വാഗതംചെയ്യുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. ജനാധിപത്യ, മതേതര രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്കും വികസനത്തിനുവേണ്ടി കഴിഞ്ഞ കാലങ്ങളില്‍ പരമാവധി പ്രവര്‍ത്തിച്ച പാര്‍ട്ടിയെന്ന നിലയ്ക്കും ഞങ്ങള്‍ അവരുടെ പിന്തുണ തേടുകയാണ്.
അവര്‍ക്ക് വോട്ടുചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയും മുന്നണിയും യുഡിഎഫാണെന്ന് സുധാകരന് പറഞ്ഞു. ഒരുകാരണവശാലും യോജിക്കാന്‍ പറ്റാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് അവരെ സംബന്ധിച്ച് ഇടതുപക്ഷമെന്നും ആംആദ്മി പാര്‍ട്ടി എവിടെയാണ് ഇടതുപക്ഷത്തെ ഉള്‍ക്കൊണ്ടിട്ടുള്ളതെന്ന് സുധാകരന് ചോദിച്ചു.
ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹി പോലെ കേരളത്തില്‍ രാഷ്ട്രീയ വേരോട്ടം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."